Saturday, March 14, 2026 Last Updated 55 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 15 Aug 2025 08.54 PM

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

raj bhavan

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സർവകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ-രാജ്ഭവൻ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നില്ല. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. നേരത്തെ രാജ്ഭവനിൽ അടുത്തിടെ നടന്ന പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച സാഹചര്യത്തിൽ പരിപാടികൾ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാർ കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല വിഷയങ്ങളിൽ സർക്കാർ-ഗവർണർ പോര് തുടങ്ങിയത്. വിഷയത്തിൽ മന്ത്രിമാരായി ആർ ബിന്ദുവും പി രാജീവും രാജ്ഭവനിലെത്തി ചർച്ച നടത്തിയിരുന്നു. ഓ​ഗസ്റ്റ് 14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശത്തെ ചൊല്ലി സർക്കാർ-ഗവർണർ പോര് മുറുകിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW