Sunday, March 15, 2026 Last Updated 38 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 14 Aug 2025 08.14 AM

' തിളക്കവും പ്രചോദനവും എപ്പോഴും നിലനിര്‍ത്തണം' ; കൂലിയ്ക്ക് ആശംസയുമായി മമ്മൂട്ടി

cinema, coolie

രജനീകാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂലി ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലോകേഷ് കനകരാജ് ആണ് സംവിധാനം.

ഇപ്പോള്‍ രജനികാന്തിന് ആശംസയുമായി എത്തുകയാണ് പ്രിയതാരം മമ്മൂട്ടി. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ രജനീകാന്തിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം കൂലിയുടെ വിജയത്തിന് ആശംസ നേരുകയും ചെയ്തിട്ടുണ്ട്. രജനീകാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടാന്‍ കഴിഞ്ഞത് ബഹുമതിയായാണ് കാണുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി കുറിച്ചു. തിളക്കവും പ്രചോദനവും എപ്പോഴും നിലനിര്‍ത്തണമെന്നും മമ്മൂട്ടി കുറിച്ചു. കൂലിയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ.

അതേസമയം, രജനീകാന്തിനൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍,പൂജ ഹെഗ്‌ഡെ, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് കൂലിയില്‍ അണിനിരക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW