Sunday, March 15, 2026 Last Updated 45 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 02.31 PM

കള്ളവോട്ട് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് തിരിച്ചടിച്ച് ബിജെപി ; പൗരത്വം നേടും മുമ്പേ സോണിയ വോട്ടര്‍ പട്ടികയിലെത്തി

uploads/news/2025/08/795962/sonia-gandhi.jpg

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും വെട്ടിലാക്കി രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന വോട്ടു മോഷണ ആരോപണം വന്‍ വിവാദമായി കത്തിക്കയറുമ്പോള്‍ സോണിയാഗാന്ധിയുടെ പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് ആരോപണവുമായി ബിജെപി. സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് രണ്ടുതവണ വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പ് 1980 ല്‍ സോണിയയെ വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇറ്റാലിയന്‍ പൗരത്വം നിലനിര്‍ത്തിയാണ് ഇങ്ങിനെ ചെയ്തതെന്നും ബിജെപി ആരോപിച്ചു. പൊതുജന പ്രതിഷേധത്തെത്തുടര്‍ന്ന് 1982 ല്‍ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും പിന്നീട് 1983 ജനുവരിയില്‍ ചേര്‍ത്തതായും ബിജെപിനേതാവ് പറഞ്ഞു. ഇത്തവണയും, 1983 ഏപ്രിലില്‍ അവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പും, ഇറ്റാലിയന്‍ പൗരത്വത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് മാല്‍വിയ ട്വീറ്റ് ചെയ്തു. അക്കാലത്ത്, ഗാന്ധി കുടുംബം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയായ സഫ്ദര്‍ജംഗ് റോഡിലെ 1-ാം നമ്പര്‍ സ്ഥലത്താണ് താമസിച്ചിരുന്നത്. അതുവരെ ആ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി എന്നിവരായിരുന്നു. 1980-ല്‍, ന്യൂഡല്‍ഹി പാര്‍ലമെന്ററി മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ചു, 1980 ജനുവരി 1 യോഗ്യതാ തീയതിയായി. 'ഈ പരിഷ്‌കരണ വേളയില്‍, പോളിംഗ് സ്റ്റേഷന്‍ 145 ലെ സീരിയല്‍ നമ്പര്‍ 388 ല്‍ സോണിയ ഗാന്ധിയുടെ പേര് ചേര്‍ത്തു, അത് പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ പൗരനായിരിക്കേണ്ട ഒരാള്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യണമെന്ന നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഈ എന്‍ട്രി. 1982 ലെ പ്രതിഷേധത്തെത്തുടര്‍ന്ന്, അവരുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു - 1983 ല്‍ മാത്രമാണ് വീണ്ടും വോട്ടര്‍ പട്ടികയില്‍ ഇടം നേടിയതെന്നും മാളവ്യ പറയുന്നു. എന്നാല്‍ അവരുടെ പുനഃസ്ഥാപനം പോലും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി. ആ വര്‍ഷത്തെ പുതിയ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍, പോളിംഗ് സ്റ്റേഷന്‍ 140 ലെ സീരിയല്‍ നമ്പര്‍ 236 ല്‍ സോണിയ ഗാന്ധിയെ ഉള്‍പ്പെടുത്തിയിരുന്നു. രജിസ്‌ട്രേഷനുള്ള യോഗ്യതാ തീയതി 1983 ജനുവരി 1 ആയിരുന്നു - എന്നിട്ടും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് 1983 ഏപ്രില്‍ 30 ന് മാത്രമാണ്.

''അടിസ്ഥാന പൗരത്വ ആവശ്യകതകള്‍ പാലിക്കാതെ സോണിയ ഗാന്ധിയുടെ പേര് രണ്ടുതവണ വോട്ടര്‍ പട്ടികയില്‍ പ്രവേശിച്ചു - ആദ്യം 1980 ല്‍ ഇറ്റാലിയന്‍ പൗരനായി, പിന്നീട് 1983 ല്‍, നിയമപരമായി ഇന്ത്യന്‍ പൗരനാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്. 'രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് 15 വര്‍ഷത്തിനുശേഷം അവര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ എന്തിനാണ് എടുത്തതെന്ന് ഞങ്ങള്‍ ചോദിക്കുന്നില്ല. ഇത് വ്യക്തമായ തിരഞ്ഞെടുപ്പ് ക്രമക്കേടല്ലെങ്കില്‍, എന്താണ്?' മാളവ്യ പറഞ്ഞു. ബീഹാറിലെ വോട്ടര്‍ പട്ടികയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രമായ പരിഷ്‌കരണ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് മാളവ്യയുടെ ട്വീറ്റ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷനും ഭാരതീയ ജനതാ പാര്‍ട്ടിയും വോട്ട് തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW