Saturday, March 14, 2026 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 10.01 AM

70,000 വോട്ടുകള്‍ക്ക് ജയിച്ച സുരേഷ്‌ഗോപിയുടെ വിജയത്തില്‍ എന്തിന് വിവാദം ? ജനശ്രദ്ധ തിരിക്കാനെന്ന് രാജീവ് ചന്ദ്രശേഖരന്‍

uploads/news/2025/08/795933/rajeev-chandrasekhar.jpg

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടന്ന മാസങ്ങളും ദിവസങ്ങളും കഴിയുമ്പോള്‍ ആരോപണം നടത്തുന്നത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ മനപ്പൂര്‍വ്വം വിവാദം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. 70,000 വോട്ടുകള്‍ക്ക് ജയിച്ച സുരേഷ്‌ഗോപിയുടെ വിജയത്തില്‍ ഇപ്പോള്‍ എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്നും ചോദിച്ചു.

പത്തു ശകാല്ലമായിട്ട് ഇവിടെ ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളത്. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പറയുകയാണ് ചെയ്യേണ്ടത്. ഒരു കാര്യം ആരോപണമാണ് സത്യമാണോ എന്ന് പറയേണ്ടത് കോടതിയാണെന്നും ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ ജനങ്ങളുടെ ശ്രദ്ധതിരിക്കാനും വിഡ്ഡിയാക്കാനുമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയുണ്ടെങ്കില്‍ കോടതിയിലോ കമ്മീഷനിലോ പരാതി നല്‍കുകയാണ് വേണ്ടത്. നുണ പറഞ്ഞും തെറ്റിദ്ധാരണ ഉണ്ടാക്കിയും ജനങ്ങളെ വിഡ്ഡിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു.

പകുതി സത്യവും പകുതി നുണയുമായ കാര്യത്തിന് പരാതി നല്‍കേണ്ടത് സംവിധാനങ്ങളിലാണ്. ക്രമവിരുദ്ധമായി ഒന്നും താന്‍ കാണുന്നില്ല. ചുമതലപ്പെട്ടവര്‍ ആണ് അക്കാര്യമെല്ലാം പരിശോധിക്കേണ്ടതെന്നും പറഞ്ഞു. രാഹുല്‍ഗാന്ധി ഇതിന് മുമ്പും പല ആരോപണങ്ങളുമായി വന്നെങ്കിലും അതെല്ലാം പൊളിഞ്ഞു. തെറ്റു ചെയ്‌തെന്ന് ആരോപണത്തിന് അത് തെളിയിക്കേണ്ട ബാദ്ധ്യത കോടതിക്കാണെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW