Friday, March 13, 2026 Last Updated 25 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 02.49 PM

ധനുഷുമായി പ്രണയത്തിലോ? ഒടുവില്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൃണാള്‍ താക്കൂര്‍

mrinal-thakur

തമിഴ് നടന്‍ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൃണാല്‍ താക്കൂര്‍. പരക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാല്‍ പറഞ്ഞതായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ അടുത്തിടെയായി ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോള്‍ എനിക്ക് തമാശയായി തോന്നി. സണ്‍ ഓഫ് സര്‍ദാര്‍ 2 ന്റെ പ്രദര്‍ശനത്തിലേക്ക് ധനുഷിനെ താന്‍ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ല. അജയ് ദേവ്ഗണാണ് ക്ഷണം നല്‍കിയത്. പരിപാടിയിലെ ധനുഷിന്റെ സാന്നിധ്യത്തില്‍ ആരും അധികം ചിന്തിക്കരുത്’. മൃണാള്‍ പറഞ്ഞു.

ഓഗസ്റ്റ് 1ന് നടന്ന മൃണാല്‍ താക്കൂറിന്റെ ജന്മദിന പാര്‍ട്ടിയില്‍ ധനുഷ് പങ്കെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ മാസം, ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രമായ തേരേ ഇഷ്‌ക് മേന് വേണ്ടി എഴുത്തുകാരിയും നിര്‍മ്മാതാവുമായ കനിക ദില്ലണ്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ മൃണാല്‍ താക്കൂറും പങ്കെടുത്തിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍, പ്രണയ ബന്ധത്തെക്കുറിച്ച് തനിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും മൃണാള്‍ പറഞ്ഞിരുന്നു. മൃണാള്‍ താക്കൂര്‍ ധനുഷിന്റെ സഹോദരിമാരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ധനുഷിന്റെ സഹോദരിമാരായ ഡോ. കാര്‍ത്തിക വിമല ഗീതയെയും മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുവെന്ന സ്‌ക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW