Sunday, March 15, 2026 Last Updated 36 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 01.17 PM

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നടന്‍ അബ്ബാസ്; ചിത്രങ്ങള്‍ വൈറല്‍

abbas, look

തമിഴ്, മലയാളം പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അബ്ബാസ്. ബോളിവുഡിലും സാന്നിധ്യമറിയിച്ച അദ്ദേഹത്തിന് പിന്നീട് സിനിമകള്‍ കുറഞ്ഞു. ഒരു ഘട്ടത്തില്‍ സിനിമ വിട്ട അബ്ബാസ് വര്‍ഷങ്ങളായി വിദേശത്തായിരുന്നു താമസം.

2015-ലാണ് അബ്ബാസ് ന്യൂസിലന്‍ഡിലെത്തുന്നത്. കൈയിലുളള പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെ ചെറിയ ജോലികള്‍ ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടി വന്നു. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലിയെടുത്തു. കുറച്ചുകാലം മെക്കാനിക്കായി. വര്‍ഷങ്ങളോളം പെട്രോള്‍ പമ്പില്‍ ക്യാഷറായി. പിന്നീട് മോട്ടിവേഷണല്‍ സ്പീക്കറായി. 20ട3-ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. വീണ്ടും സിനിമയില്‍ സജീവമാകാനുളള ശ്രമത്തിലാണ് അദ്ദേഹം.

അബ്ബാസിന്റെ പുത്തന്‍ ലുക്കിലുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് അദ്ദേഹത്തെ ചിത്രങ്ങളില്‍ കാണുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW