-->
കൊച്ചി: നിര്‍മാതാവ് സജി നന്ത്യാട്ട് ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാന്‍ വ്യാജ പരാതി നല്‍കിയെന്ന് സജി ആരോപിച്ചു. തനിക്കെതിരെ ഗൂഡ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാന്ദ്ര തോമസിനെ താന്‍ പിന്തുണച്ചതും എതിര്‍പ്പിന് കാരണമായെന്നും സജി നന്ത്യാട്ട് പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ സജി നന്ത്യാട്ട് സാന്ദ്രാ തോമസിനെ പിന്തുണച്ചിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് സമര്‍പ്പിച്ച പത്രിക വരണാധികാരി തളളിയിരുന്നു. ചുരുങ്ങിയത് മൂന്ന് സിനിമകളെങ്കിലും നിര്‍മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തളളിയത്. ഇതില്‍ സജി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ചില അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സജി പത്രിക നല്‍കിയിട്ടുണ്ട്. കോടതിവിധി അനുകൂലമായി സാന്ദ്രാ തോമസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ ട്രഷറര്‍ സ്ഥാനത്തേക്കാകും സജി മത്സരിക്കുക.