-->
നടന്‍ നസ്ലെന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മെലിഞ്ഞ് മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് നടന്‍ പ്രത്യക്ഷപ്പെട്ടത്.
#Naslen new ! pic.twitter.com/SiqNklqn6Y— Mollywood BoxOffice (@MollywoodBo1) August 11, 2025
ഈ ചിത്രം പുറത്തുവന്നതോടെ അതിനെ കളിയാക്കിയും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. നസ്ലെന്റെ പുതിയ സിനിമയായ ' മോളിവുഡ് ടൈമി' സിന്റെ ലുക്ക് ആണോയെന്ന സംശയത്തിലാണ് ആരാധകര്‍. കൂടാതെ ആസിഫ് അലി നായകനാകുന്ന ' ടിക്കി ടാക്ക' യിലും നസ്ലെന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ലോകോഃ ചാപ്റ്റര്‍ വണ്‍ ആണ് നസ്ലെന്റെ അടുത്തതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.