Sunday, March 15, 2026 Last Updated 38 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 02.32 PM

'നിരൂപണത്തോട് അസഹിഷ്ണുത കാണിക്കുന്നവര്‍ സ്വന്തം സിനിമയുണ്ടാക്കി കണ്ടാല്‍ മതിയെന്നു വെക്കണം' ; അശ്വന്ത് കോക്ക്

on, cinema

സിനിമ നിരൂപണത്തോട് അസഹിഷ്ണുത കാണിക്കുന്നവര്‍ സ്വന്തം സിനിമയുണ്ടാക്കി കണ്ടാല്‍ മതിയെന്നു വെക്കണമെന്ന് റിവ്യൂവര്‍ അശ്വന്ത് കോക്ക്. കോഴിക്കോട് നടന്ന മേഖല ചലച്ചിത്രോത്സവത്തിന്റെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ നിരൂപണമെന്ന പേരില്‍ ബ്ലാക്ക് മെയിലിങ് നടത്താന്‍ പാടുണ്ടോ?, റിവ്യൂ അവലോകനമോ അധിക്ഷേപമോ? എന്നീ ചോദ്യങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നിരുന്നു.

ഇതിന് മറുപടിയായി സിനിമാ റിവ്യൂ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് കച്ചവട താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുളള ആക്രമണമാണെന്ന് നിര്‍മാതാവ് വി.പി മാധവന്‍ നായര്‍ പറഞ്ഞു. നിരൂപണത്തിന് മാനദണ്ഡങ്ങള്‍ വേണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. സിനിമ നിര്‍മിക്കാന്‍ അഞ്ച് പൈസ ചെലവഴിക്കാത്തവരാണ് ഇന്ന് സിനിമയുടെ വിധി നിശ്ചയിക്കുന്നതെന്ന അഭിപ്രായവവും അദ്ദേഹം പങ്കിട്ടു.

അതേസമയം മാറിയ കാഴ്ചശീലങ്ങളും സാമൂഹികാവസ്ഥകളും ഉള്‍കൊളളാനാവാത്തവരാണ് നിരൂപണത്തെ പേടിക്കുന്നതെന്നായിരുന്നു അശ്വന്ത് കോക്കിന്റെ നിലപാട്. നിരൂപണത്തോട് അസഹിഷ്ണുത കാണിക്കുന്നവര്‍ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാല്‍ മതിയെന്നുവെക്കണം, പ്രേക്ഷകരെ കാണിക്കുന്നതെന്തിന്, അശ്വന്ത് കോക്ക് ചോദിച്ചു. ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ ആര്‍.കെ. കൃഷാന്ദ്, സംവിധായിക ഇന്ദു ലക്ഷ്മി, അശ്വിന്‍ ഭരദ്വാജ്, സനിതാ മനോഹര്‍ എന്നിവരും സംസാരിച്ചു. ഷാനറ്റ് സിജോ വിഷയം അവതരിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW