-->
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദുറിന് പിന്നാലെ ഉയര്‍ന്ന സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍. പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തുകള്‍ നിഷേധിച്ചത്. ഒരു പാകിസ്ഥാന്‍ വിമാനത്തെയും ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ നാശനഷ്ടങ്ങള്‍ കൂടുതല്‍ ഇന്ത്യയ്ക്കാണ് സംഭവിച്ചതെന്നും അവകാശപ്പെട്ടു. എക്‌സ് പോസ്റ്റിലായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
യുദ്ധങ്ങള്‍ ജയിക്കുന്നത് കെട്ടുകഥകളിലൂടെയല്ല, പ്രൊഫഷണല്‍ കഴിവിലൂടെയാണ്. 'പാകിസ്ഥാന്റെ ഒരു വിമാനം പോലും വീഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല, എന്നാല്‍ ഇന്ത്യയുടെ ആറ് ജെറ്റുകള്‍, എസ് 400 വ്യോമ പ്രതിരോധ സംവിധാനം, ആളില്ലാ വിമാനങ്ങള്‍ എന്നിവ നശിപ്പിച്ചു, നിരവധി ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി. എന്നും പാക് പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.