Sunday, March 15, 2026 Last Updated 55 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 09 Aug 2025 04.50 PM

‘കണ്ണടച്ചാല്‍ മുന്നിലെനിക്ക് അമ്മയെ കാണാം; കണ്ണുതുറക്കുമ്പോൾ നിന്റെ പുഞ്ചിരിയും; ലവ് യൂ അല്‍ക്ക...’രക്ഷാബന്ധനില്‍ വൈകാരിക പോസ്റ്റുമായി അക്ഷയ്കുമാര്‍

​ബോളിവുഡിലെ പ്രിയ താരങ്ങളെല്ലാം രക്ഷാബന്ധന്‍ ദിനത്തിന്റെ ആഘോഷങ്ങളിലാണ്. ഇപ്പോഴിതാ ഒരു ഇമോഷണല്‍ പോസ്റ്റിനൊപ്പം സഹോദരി അല്‍ക്കയുമൊത്തുള്ള രക്ഷാബന്ധന്‍ ചിത്രം പങ്കിടുകയാണ് അക്ഷയ് കുമാര്‍.
Akshay Kumar, Akshay's sister Alka
Akshay Kumar celebrate raksha bandhan with sister alka (Image source: Instagram)

ബോളിവുഡിലെ സെലിബ്രിറ്റികളും നോര്‍ത്ത് ഇന്ത്യക്കാരുമെല്ലാം രക്ഷാബന്ധന്‍ ദിനത്തിന്റെ ആഘോഷങ്ങളിലാണ്. രാജ്യം രക്ഷാബന്ധന്റെ ഉത്സവത്തില്‍ നിറയുമ്പോള്‍, സെലിബ്രിറ്റികൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് സഹോദരങ്ങളുമായുള്ള തങ്ങളുടെ പ്രിയപ്പെട്ട ബന്ധത്തെ ആദരിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ ചിത്രങ്ങള്‍ പങ്കിടുന്നുണ്ട്. എല്ലാവരും തിരക്കുകളെല്ലാം മാറ്റി വച്ച് ഈ ദിവസം തങ്ങളുടെ സഹോദരങ്ങളുടെ സന്തോഷത്തിനായി നല്‍കുകയാണ്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ വൈകാരികമായ പോസ്റ്റും ചിത്രവും പങ്കിടുകയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍. അക്ഷയ് കുമാർ തന്റെ സഹോദരി അൽക ഹിരാനന്ദാനിക്കൊപ്പമുള്ള ഹൃദയംഗമമായ നിമിഷം പങ്കിട്ട് തങ്ങള്‍ക്കിടയിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചാണ് കുറിച്ചിരിക്കുന്നത്.
രാഖി കെട്ടുന്നതിനുമുമ്പ് അൽക്ക ചടങ്ങുകൾ നടത്തുന്ന ചിത്രമാണ് അക്ഷയ് പങ്കിട്ടിരിക്കുന്നത്. അൽകയും അക്ഷയും വീട്ടിലെ സ്വീകരണമുറിയിൽ രക്ഷാബന്ധൻ പൂജ നടത്തുന്നതാണ് ചിത്രം. അക്ഷയ് കണ്ണുകൾ അടച്ച് സഹോദരിയുടെ മുന്നിൽ ഇരിക്കുമ്പോൾ അല്‍ക്ക തന്റെ ആരതി നടത്തുന്നത് ചിത്രത്തില്‍ കാണാം. ‘‘കണ്ണുകൾ അടച്ചിരിക്കുമ്പോൾ, ഞാൻ എന്റെ അമ്മയെ കാണുന്നു. എന്റെ കണ്ണുകൾ തുറന്നിരിക്കുമ്പോൾ, ഞാൻ നിങ്ങളുടെ മനോഹരമായ പുഞ്ചിരി കാണുന്നു. ലവ് യൂ അല്‍ക്ക... രാഖി ദിനാശംസകള്‍...’’ എന്നാണ് അക്ഷയ് കുമാര്‍ കുറിച്ചിരിക്കുന്നത്. മഞ്ഞ സ്യൂട്ട് ധരിച്ച് തലയിൽ ദുപ്പട്ടയും അണിഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് ചടങ്ങുകള്‍ നടത്തുന്ന അല്‍ക്കയെയും നീല ഷർട്ടും കറുത്ത ബീനി ക്യാപ്പ് ധരിച്ചിരിക്കുന്ന അക്ഷയ് യെയും ചിത്രങ്ങളില്‍ കാണാം.
സഹോദരിയുടെ പുഞ്ചിരിയും അമ്മയുടെ സാന്നിധ്യത്തിന്റെ ആശ്വാസവും താരതമ്യം ചെയ്യുന്ന അക്ഷയ് കുമാറിന്റെ പോസ്റ്റില്‍ സഹോദരിയുമായുള്ള സ്നേഹവും ബഹുമാനവും അതിമനോഹരമായി പ്രകടമാകുന്നുണ്ട്. ഇവര്‍ക്കിടയിലുള്ള സ്നേഹനിർഭരമായ ബന്ധം കൊണ്ട് എല്ലാ വർഷവും അൽകയ്ക്ക് രക്ഷാ ബന്ധൻ ആശംസകൾ അയയ്ക്കുന്നത് അക്ഷയ് കുമാറിന്റെ ഒരു പതിവാണ്. അർപ്പണബോധവും സ്നേഹവും ഏറെയുള്ള സഹോദരനാണ് അക്ഷയ് എന്ന് കമന്റുകളിലൂടെ പല ആരാധകരും കുറിക്കുന്നുണ്ട്. ‘ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹം ശാശ്വതമാണ്, രക്ഷാ ബന്ധൻ ആണെങ്കിൽ, അക്ഷയ് കുമാർ സർ ഒരു പോസ്റ്റ് ഇടാതിരിക്കാൻ വഴിയില്ല...’ എന്നതടക്കമാണ് കമന്റുകള്‍.

ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളുടെ സഹോദരിയായ അല്‍ക്ക ഹിരാനന്ദാനി കൺസ്ട്രക്ഷൻസിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ സുരേന്ദ്ര ഹിരാനന്ദാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അക്ഷയ് ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുമ്പോഴും വളരെ അപൂർവ്വമായി മാത്രമേ അല്‍ക്കയെ പൊതുപരിപാടികളിൽ കാണാറുള്ളൂ.
കരിയറില്‍ അക്ഷയ് കുമാർ അവസാനമായി കണ്ണപ്പ സിനിമയില്‍ ശിവനായി ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ഹൗസ്ഫുൾ 5, കേസരി ചാപ്റ്റർ 2 എന്നിവയിലും അക്ഷയ് അഭിനയിച്ചിരുന്നു.

Ads by Google
Saturday 09 Aug 2025 04.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW