Saturday, March 14, 2026 Last Updated 47 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 09 Aug 2025 12.43 PM

സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാറില്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍; മെസിയുടെ കേരളത്തിലേക്കുളള വരവില്‍ പ്രതികരിച്ച് കായിക മന്ത്രി

-v-abdurahiman
photo-www.facebook.com/vabdurahman/

തിരുവനന്തപുരം: മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് മേധാവിയുടേതെന്ന പേരില്‍ പുറത്തു വന്ന ചാറ്റില്‍ വിശ്വാസ്യതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മെസിയുടെ വരവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടത് സ്‌പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലേക്കുളള മെസിയുടെ വരവ് ഒരു ശരാശരി മലയാളി എന്ന നിലയ്ക്ക് ഞങ്ങള്‍ ആഗ്രഹിച്ചതാണ്. ഇന്തയയിലെ എല്ലാ ഫുട്‌ബോള്‍ ടീമുകളിലും ഇപ്പോള്‍ മലയാളികള്‍ ഉണ്ട് അത് വീണ്ടും ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിച്ചു.അതുകൊണ്ട് അവരെ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ ഒക്കെയും ചെയ്തുകഴിഞ്ഞു. സ്‌പോണ്‍സര്‍ പണം അടച്ചു. ഇനി എന്താണ് ചെയ്യേണ്ടത്? ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അങ്ങനെ നടന്നില്ലെങ്കില്‍ അതില്‍ നിന്ന് ഞങ്ങള്‍ പിന്മാറും. പുറത്തുവന്ന ചാറ്റിന് വിശ്വാസ്യതയില്ല. സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍ ആണെന്നും മന്ത്രി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW