-->
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ ഡോ.ഫാരീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളേജ്. സൂപ്രണ്ടും പ്രിന്‍സിപ്പലും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ആദ്യദിവസം പരിശോധന നടത്തിയപ്പോള്‍ ഇല്ലാത്ത പെട്ടി രണ്ടാമത്തെ പരിശോധനയില്‍ കണ്ടെത്തിയെന്നും ഡോ. ഹാരീസിന്റെ മുറിയില്‍ ആരോ കടന്നതായി സംശയിക്കുന്നതായും പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹാരീസിന്റെ മുറിയില്‍ നിന്നും മോസിലോസ്‌ക്കോപ്പ് എന്ന ഉപകരണം കാണാതായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഡോ. ഹാരീസിന്റെ മുറിയില്‍ ആദ്യം പരിശോധിക്കുമ്പോള്‍ ഉപകരണം ഉണ്ടായിരുന്നില്ല എന്നും രണ്ടാമത് പരിശോധിച്ചപ്പോള്‍ മുറിയില്‍ ഉപകരണം കണ്ടെത്തിയെന്നുമാണ് പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഉപകരവുമായി ബന്ധപ്പെട്ട് മൊത്തം മൂന്ന് തവണ പരിശോധന നടത്തിയിരുന്നു. ആദ്യം പരിശോധിക്കുമ്പോള്‍ ഡോ. ഹാരീസിന്റെ മുറിയില്‍ പരിശോധന നടത്തിയല്ല. രണ്ടാമത്തെ പരിശോധനയില്‍ ഡോ. ഹാരീസിന്റെ മുറി പരിശോധിച്ചപ്പോള്‍ മോസിലോസ്‌ക്കോപ്പ് എന്ന എഴുതിയ ഒരു ഉപകരണം ഉണ്ടായിരുന്നു.
ആ പരിശോധനയില്‍ പ്രിന്‍സിപ്പല്‍ മാത്രമേ ഉണ്ടായിരുന്നു. ആദ്യ പരിശോധന ശനിയാഴ്ചയും രണ്ടാമത്തെ പരിശോധന ഇന്നലെയുമാണ് നടത്തിയത്. വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഒരു ചെറിയ പെട്ടിയും അതിനടുത്ത് മറ്റൊരു വലിയ പെട്ടിയും കണ്ടെത്തി. വലിയ പെട്ടിക്കൊപ്പം മോസിലോസ്‌കോപ്പ് എന്നെഴുതിയ ബില്ല് അടങ്ങിയ ഒരു കവറും കണ്ടു. ഇതില്‍ അത് എറണാകുളത്ത് കമ്പനിയില്‍ നിന്നും അയച്ച പാഴ്‌സലാണെന്ന് മനസ്സിലായി. ആ പെട്ടി എല്ലാവരുടേയും സാന്നിദ്ധ്യത്തില്‍ തുറന്നു. പെട്ടി തുറന്നപ്പോള്‍ വലിയ പെട്ടിയില്‍ നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമായിരുന്നു. എന്നാല്‍ പുതിയതായി വാങ്ങിയ ഉപകരണത്തിന്റെ പട്ടികയില്‍ ഈ ഉപകരണം ഇല്ലായിരുന്നു. ബില്ലില്‍ ഓഗസ്റ്റ് 2 എന്ന ഡേറ്റാണ് ഇട്ടിരുന്നത്.
രണ്ടു പരിശോധനകള്‍ നടക്കുമ്പോഴും ഹാരീസ് അവധിയിലായരുന്നു. അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഡോ. ഹാരീസിന്റെ മുറിയുടെ വാതിലില്‍ ഒരാള്‍ നില്‍ക്കുന്നതും മുറിയിലേക്ക കടക്കുന്നതും കാണാനാകുമെന്നും പറഞ്ഞു. അതുമായി ബന്ധപ്പെട്ടുള്ള പരിശോധന നടത്തിയിട്ടില്ല. വിഷയം ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. മോസിലോസ്‌കോപ്പ് പിന്നീട് കൊണ്ടുവെച്ചത്. അത് ആരെന്നുള്ളത് പരിശോധനയിലൂടെയെ വ്യക്തമാകൂ എന്നും പറഞ്ഞു.
അതേസമയം ഡോ.ഹാരീസിന് പിന്തുണയുമായി കെ.ജി.എം.റ്റി.സി.എ അധികൃതര്‍ രംഗത്ത് വന്നു. എല്ലാവരും പറയുന്നത് അവ്യക്തമായിട്ടാണെന്നും സംഭവം അന്വേഷിക്കട്ടെയെന്നും ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. വേണ്ടി ഒരാള്‍ ഉപകരണം മുറിയില്‍ കൊണ്ടുവന്നു എന്നത്് വിശ്വസിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം അത്തരം ഒരാളല്ലെന്നും ഡോക്ടര്‍മാരുടെ സംഘം പ്രതികരിച്ചു.