Monday, March 16, 2026 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 01.14 PM

' സെന്‍സറിങ്ങിനു വിധേയമായ സിനിമയാണ് കളിമണ്ണ്, അന്നില്ലാത്ത പുതിയ നഗ്നത എവിടെനിന്ന് വന്നു?' ; ശ്വേതാ മേനോനെതിരായ കേസില്‍ ബ്ലെസി

blessy, from

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബ്ലെസി രംഗത്ത്. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ശ്വേതയ്ക്കെതിരെ കേസെടുത്ത സംഭവം വേദനാജനകമാണെന്നും സെന്‍സറിങ്ങിനു വിധേയമായി സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് കളിമണ്ണ് എന്നും അന്നില്ലാത്ത നഗ്നത ഇന്നെവിടെനിന്നു വന്നെന്നും ബ്ലെസി ചോദിച്ചു. കളിമണ്ണ് സിനിമയുടെ സംവിധായകന്‍ ബ്ലെസി ആയിരുന്നു.

ബ്ലെസിയുടെ വാക്കുകള്‍:

പോലീസ് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെ കേസെടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാന പ്രയാസകരമായ കാര്യം. ആര്‍ക്കും ആര്‍ക്കെതിരെയും കേസ് കൊടുക്കാം കേസ് പോലീസ് സ്റ്റേഷനില്‍ വന്നാല്‍ സ്വീകരിക്കാം, പക്ഷേ അതിന്റെ ഒരു നിജസ്ഥിതി എന്താണെന്ന് മനസ്സിലാക്കുന്നില്ല. സെന്‍സറിങ്ങിനു വിധേയമായ സിനിമയാണ് കളിമണ്ണ് അക്കാലത്തില്ലാത്ത പുതിയ നഗ്‌നത എവിടെനിന്ന് വന്നു എന്ന് അറിയില്ല സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ശ്വേതാ മേനോനെതിരെ കേസെടുത്തത് വേദനാജനകമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW