-->
ബോളിവുഡില്‍ ഏറെ ആരാധകരുളള നടനാണ് രണ്‍വീര്‍ സിംഗ്. ഇപ്പോള്‍ ഒരു ആരാധികക്കൊപ്പമുളള രണ്‍വീറിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ബുധനാഴ്ച രാത്രി മുംബൈയിലെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ എത്തിയതാണ് നടന്‍. തിരിച്ച് വരുമ്പോള്‍ തന്നെ കാത്തുനില്‍ക്കുന്ന പ്രായമായ ഒരു ആരാധിക രണ്‍വീറിന്റെ ശ്രദ്ധയില്‍പ്പെട്ടു. രണ്‍വീര്‍ അടുത്തു ചെന്ന് അവരുടെ കൈയില്‍ പിടിച്ച് അവരുമായി സംസാരിക്കുകയും കാലില്‍ തൊട്ടു വണങ്ങുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നടന്റെ വിനയത്തെ പ്രശംസിച്ചുളള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കാണാന്‍ സാധിക്കുന്നത്.
അതേസമയം ' ധുരന്ധര്‍' ആണ് നടന്റേതായി ഇനി വരാനിരിക്കുന്ന സിനിമ. ആദിത്യ ധര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാറാ അര്‍ജുന്‍ ആണ് നായിക.