-->
ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ആണ്. അറ്റ്‌ലി സംവിധാനം ചെയ്ത ' ജവാന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കിംഗ് ഖാന് ദേശീയ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ജവാനിലെ പ്രകടനത്തിന് ഷാരൂഖ് ഖാന് പുരസ്‌കാരം നല്‍കിയതിനെ ചൊല്ലി പല വിവാദങ്ങളും ഉയര്‍ന്നു. ഉളെളാഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുളള പുരസ്‌ക്കാരം നേടിയ ഉര്‍വശി ജൂറിയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാന് എന്ത് മാനദണ്ഡത്തിലാണ് മികച്ച നടനുളള അവാര്‍ഡ് നല്‍കിയതെന്ന് ഉര്‍വശി ചോദിച്ചു.
ഇപ്പോള്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ ഷാരൂഖ് ഖാന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മുകേഷ് ഖന്ന. കഴിഞ്ഞ 40 വര്‍ഷമായി ഷാരൂഖ് ഖാന്‍ കഠിനാധ്വാനം ചെയ്യുന്നു അപ്പോള്‍ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ എന്താണ് തെറ്റ്? മുകേഷ് ഖന്ന ചോദിക്കുന്നു.
ഷാരൂഖ് ഖാന് ഈ ചിത്രത്തിന് ( ജവാന്‍) അല്ല, ' സ്വദേശിന്' ആണ് അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നതെന്ന് പറയുന്നവര്‍, എ ആര്‍ റഹ്മാന്‍ മുന്‍പ് സൃഷ്ടിച്ച മനോഹരമായ ഗാനങ്ങള്‍ക്കല്ല മറിച്ച് ' ജയ് ഹോ' എന്ന ചിത്രത്തിനാണ് അവാര്‍ഡ് നേടിയതെന്ന് ഓര്‍ക്കുക, ഐഎഎന്‍എസ് നോട് മുകേഷ് ഖന്ന പറഞ്ഞു.