-->
സിനിമാ കോണ്‍ക്ലേവിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം എന്ന പേരില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.
കുറിപ്പ് ഇങ്ങനെ...
പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം അടൂര്‍ ജിയുടെ വിവാദം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ വലിയൊരു general knowledge എന്തെന്നാല്‍ SC/ST വിഭാഗത്തിനും, സ്ത്രീകള്‍ക്കും മറ്റുള്ളവര്‍ക്കും സ്വന്തമായി ഒരു കഥ കൈയ്യില്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഒന്നര കോടി രൂപ സിനിമ എടുക്കുവാന്‍ free ആയി കൊടുക്കുന്നു എന്ന അറിവാണ്.. മാത്രവുമല്ല, ഒരു മുന്‍ പരിചയവും ഇല്ലാത്തവര്‍ക്ക് ഒരു തരത്തിലുള്ള പരുശീലനവും കൊടുക്കാറില്ലത്രേ..(ചിലര്‍ക്ക് ഈ ഒന്നര കോടി കൊടുക്കുന്ന വിഷയം മുമ്പേ അറിയാം) ഇതിന്റെ സ്‌ക്രീനിംങിനും, ഫണ്ട് നല്‍കുന്നതിനും സര്‍ക്കാര്‍ എന്നെ ഏല്‍പ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം വെറും പുതുമുഖങ്ങളെ മാത്രം വെച്ചു ഒന്നര മണിക്കൂര്‍ + സിനിമ മറ്റുള്ളവരെ കൊണ്ട് ഞാന്‍ വെറും 25 ലക്ഷം ബഡ്ജറ്റില്‍ ചെയ്തു കൊടുക്കുവാന്‍ സഹായിക്കാം.
ഇത്തരം സര്‍ക്കാര്‍ sponsored സിനിമയില്‍ വലിയ സൂപ്പര്‍ താരങ്ങളോ, വലിയ chasing ആക്ഷന്‍ രംഗങ്ങളോ ഉണ്ടാകില്ലല്ലോ.. അതുപോലെ വലിയ crowd സീനും ഉണ്ടാകില്ലല്ലോ.. എങ്കില്‍ 25 ലക്ഷത്തിനു വെറും പുതുമുഖങ്ങളെ വെച്ചു എങ്ങനെ കുഞ്ഞു പടം ചെയ്യാം എന്ന് ഞാന്‍ അവരെ പഠിപ്പിക്കാം.. (സര്‍ക്കാരിന് പരിശീലനം കൊടുക്കുവാന്‍ താല്പര്യം ഇല്ലെങ്കില്‍, ഞാന്‍ അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കാം.. പോരെ ) ആവറേജ് ഒരു 12 ദിവസത്തെ shooting ആണെന്ന് വെച്ചോ..(ഒരു ദിവസം 10 മിനുട്ട് ഔട്ട്പുട് കിട്ടണം എന്ന് ടാര്‍ഗറ്റ്.. Min 120 minut, (2 മണിക്കൂര്‍) സിനിമ ചെയ്യുവാനുള്ള max ചിലവ്..ഒരു ദിവസം പരമാവധി 20 പേര് വരെ shooting സെറ്റില്‍ ഉണ്ടെന്നു സങ്കല്പിച്ചു ഇട്ട ബഡ്ജറ്റ് ആണേ.. യൂണിറ്റ് + camera + make up + art.+ with bata....50000*12.. 6,00,000 ഭക്ഷണം (max 20 പേര് ) 200*20*12.+ etc...max 50,000 Lodge... 20*1000*12+ etc...2,50,000 Artist പുതുമുഖങ്ങള്‍ക്ക്... 20*12* 1000+ etc...2,50,000 Editing, ഡബ്ബിങ്.. Average 5,00,000 ഓഡിയോ, bgm+ special effect.... ആവറേജ് 1,50,000 ട്രാവെല്ലിങ്.. ഒരു ദിവസം 10,000 * 12+ etc... 1,50,000 ലൊക്കേഷന്‍ charge... 50,000 average Dress... ആവശ്യമെങ്കില്‍ 25,000 average TA... അത്യാവശ്യം എങ്കില്‍.. 25,000 മറ്റു കാണാ ചിലവ്... 4,50,000
ഇതിലൂടെ ഒന്നര കോടിക്ക് പകരം വെറും 25 ലക്ഷത്തിനു സിനിമ complete ചെയ്താല്‍ സര്‍ക്കാരിന് ഒരു സിനിമയില്‍ 1 കോടി 25 ലക്ഷം ലാഭിച്ചൂടെ... ഈ ലാഭിച്ച പണം വെച്ച് കൂടുതല്‍ ആളുകള്‍ക്ക് സിനിമ പിടിച്ചൂടെ? അത് തന്നെ ഈ കൊച്ചു പടം വെറും 8 ദിവസം കൊണ്ടൊക്കെ തീര്‍ത്താല്‍ ബഡ്ജറ്റ് നന്നായി കുറയും എന്നതാണ് സത്യം. ഒന്നര കോടി മൊത്തമായി അവര്‍ക്കു കൊടുക്കാതെ സര്‍ക്കാര്‍ എന്നെ പോലെ ഉള്ള ആളുകളെ ഏല്പിച്ചു ചിലവ് നിയന്ത്രിച്ചൂടെ? പണ്ഡിറ്റിനെ വിളിക്കൂ.. vilikkoo മലയാള സിനിമയെ രക്ഷിക്കൂ.. (അതും പരിശീലനം ഒന്നും ഇല്ലാതെ...) Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)