Saturday, March 14, 2026 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 12.09 PM

ആദ്യം പലഹാരം കൊടുത്തു ; തുടര്‍ന്ന് കൊന്നു തലവേര്‍പെടുത്തി, പിന്നാലെ അവയവങ്ങളും വേര്‍തിരിചു ; ഒടുവില്‍ ഇറച്ചി ജാക്കിലിവര്‍ കൊണ്ട് അടിച്ചു പരത്തി പോസ്റ്റ് ഇട്ടു

uploads/news/2025/08/794858/cat.jpg

പാലക്കാട്: പലഹാരം കൊടുത്ത ശേഷം കൊന്ന് തലയും അവയവങ്ങളും വേര്‍പെടുത്തി ഇറച്ചി അടിച്ചുപരത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൂച്ചയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെതിരേ പോലീസ് കേസെടുത്തു. വിവിധ കോണുകളില്‍ നിന്നും യുവാവിനെതിരേ പരാതി ശക്തമായ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത് യുവാവ് സ്‌റ്റേഷനില്‍ ഹാജരാകുകയും ചെയ്തു.

പൂച്ചയെ കൊന്ന് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ലോറി ഡ്രൈവര്‍ ചെര്‍പ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടില്‍ ഷജീര്‍ എന്ന 32 കാരനെതിരേയാണ് പോലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൃഗസ്‌നേഹിയും ആനിമല്‍ റസ്‌ക്യൂ പേഴ്‌സണുമായ തിരുാഴിയോട് ഇയ്യള വീട്ടില ജിനേഷ് ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു.

ഷജീര്‍ ആദ്യം പൂച്ചയ്ക്ക പലഹാരവും മറ്റും നല്‍കുകയും തുടര്‍ന്ന് പൂച്ചയെ കൊലപ്പെടുത്തുകയുമായിരുന്നു. തല വെട്ടിമാറ്റിയ ശേഷം മറ്റ് അവയവങ്ങളും വേര്‍ തിരിച്ച ശേഷമായിരുന്നു ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തിയത്. ഈ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ യുവാവിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാനാ കോണില്‍ നിന്നും പരാതി ഉണ്ടായി. ഇതോടെ പോലീസും യുവാവിനെതിരേ കേസെടുത്ത് രംഗത്ത് വരികയായിരുന്നു. ചെര്‍പ്പുളശ്ശേരി പോലീസാണ് കേസെടുത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW