Monday, March 16, 2026 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Aug 2025 12.16 PM

' എന്റെ ശക്തി, എന്റെ സന്തോഷം' ; അച്ഛന് പിറന്നാള്‍ ആശംസിച്ച് മീര നന്ദന്‍

father
photo-www.facebook.com/actressmeeranandan

ലാല്‍ ജോസ് ചിത്രം 'മുല്ല' യിലൂടെ സിനിമയില്‍ എത്തിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായുള്ള വരവിന് ശേഷം മികച്ച അവസരങ്ങളായിരുന്നു മീരയ്ക്ക് ലഭിച്ചത്. മലയാളം മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം മീര അഭിനയിച്ചിരുന്നു. അഭിനയ ജീവിതവുമായി മുന്നേറുന്നതിനിടയിലായിരുന്നു ബ്രേക്കെടുത്ത് റേഡിയോ ജോക്കിയാവാനായി തീരുമാനിച്ചത്. ദുബായിലേക്കുള്ള ഷിഫ്റ്റ് ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുകയായിരുന്നു. ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ ഭര്‍ത്താവ്.

ഇപ്പോള്‍ അച്ഛന് പിറന്നാള്‍ ആശംസിച്ച് മീര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ''എന്റെ ഏറ്റവും വലിയ നായകന്, എന്റെ ഏറ്റവും വലിയ പിന്തുണക്കാരന്, എന്റെ പാറയ്ക്ക്, എന്റെ മാതൃകയ്ക്ക്, എന്റെ ശക്തിക്ക്, എന്റെ സന്തോഷത്തിന്, എന്റെ ലോകത്തിന്... ജന്മദിനാശംസകള്‍ അച്ചാ'', മീര നന്ദന്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW