Friday, March 13, 2026 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Aug 2025 11.43 AM

' ഒരുപാട് പേര്‍ തളളി പറഞ്ഞു, കളിയാക്കി പക്ഷേ അവര്‍ അവരുടെ ലക്ഷ്യത്തിലെത്തി' ; ബിഗ് ബോസില്‍ എത്തിയ രേണു സുധിയ്ക്ക് സപ്പോര്‍ട്ടുമായി പ്രതീഷ്

support
photo-www.instagram.com/pratheesh__prakash/

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരവും അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും ഇത്തവണ മത്സരിക്കാനുണ്ട്.

ഷോ ആരംഭിക്കുന്നതിനു മുമ്പ് തന്നെ മത്സരാര്‍ത്ഥിയായി രേണു സുധിയും എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരുന്നു. പ്രവചനങ്ങള്‍ എല്ലാം ശരിവെച്ചു കൊണ്ടാണ് ബിഗ് ബോസ് സീസണ്‍ 7ല്‍ മത്സരിക്കാന്‍ രേണു എത്തിയിരിക്കുന്നത്.

ഇപ്പോള്‍ രേണു സുധിക്ക് പിന്തുണ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് പ്രതീഷ് പ്രകാശ്. രേണുവിനൊപ്പം ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമിലുമൊക്കെ അഭിനയിച്ച സഹതാരമാണ് പ്രതീഷ്. ' vaathi coming, തള്ളി പറഞ്ഞവരും കളിയാക്കിയവരും ഒരുപാട് വന്നപ്പോള്‍ അവര്‍ അവരുടെ ലക്ഷ്യം നോക്കി പോയി ഇന്ന് ഇതാ BIG ബോസ്സില്‍ നമ്മടെ ലാലേട്ടന്റെ ഒപ്പം ALL THE BEST CHECHI' എന്നാണ് രേണു സുധിക്കൊപ്പമുളള ചിത്രത്തിനൊപ്പം പ്രതീഷ് കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ നിരവധി സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് രേണു സുധി. സുധിയുടെ മരണശേഷം രേണു അഭിനയത്തില്‍ സജീവമായതും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതുമൊക്കെയാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഒന്നും കാര്യമാക്കാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ബിഗ് ബോസ് എന്ന വലിയ അവസരം രേണുവിനെ തേടിയെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW