-->
തിരുവനന്തപുരം: ദ കേരള സ്റ്റോറിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചവറ്റുകൊട്ടയിലിടേണ്ട സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദുഷിച്ച അജണ്ടയാണ് സിനിമ മുന്നോട്ടുവെക്കുന്നതെന്നും മനോഹരമായ തന്റെ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറയുന്നു.
'ബിജെപി എങ്ങനെയാണ് വിദ്വേഷത്തെ സ്പോണ്‍സര്‍ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചിത്രത്തിന് ലഭിച്ച ദേശീയ അവാര്‍ഡ്. സ്വന്തം രാജ്യത്തെ സര്‍ക്കാരില്‍ നിന്ന് നേരിട്ട ഈ അപമാനം കേരളം ഒരിക്കലും സഹിക്കില്ല. കേരളത്തിലെ സ്നേഹവും സാഹോദര്യമനോഭാവവുമുള്ള ജനങ്ങള്‍ ബിജെപിയെ കഠിനമായി ശിക്ഷിക്കും', കെ സി വേണുഗോപാലിന്റെ വാക്കുകള്‍.