Monday, March 16, 2026 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 04 Aug 2025 03.38 PM

' ഹനു' ; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി നടന്‍ കിരണ്‍ അബ്ബാവരം

and, baby
photo-www.instagram.com/kiran_abbavaram/

തെലുങ്ക് നടന്‍ കിരണ്‍ അബ്ബാവരത്തിനും ഭാര്യ രഹസ്യ ഗോറക്കിനും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോള്‍ മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ഹനു അബ്ബാവരം എന്നാണ് കുഞ്ഞിന്റെ പേര്. ഈ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ നടന്‍ ആരാധകരുമായി പങ്കുവെച്ചു.

കഴിഞ്ഞ ദിവസം ഇരുവരും തിരുമല തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് കുഞ്ഞിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു. അവിടെ വെച്ചാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും നടത്തിയത്.

'ഹനുമാന്റെയും വെങ്കിടേശ്വര സ്വാമിയുടെയും അനുഗ്രഹത്താല്‍ ഇന്ന് തിരുമലയില്‍ വെച്ച് ഞങ്ങളുടെ മകന് പേരിട്ടു' എന്ന അടിക്കുറിപ്പോടെ മകനും ഭാര്യയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ കിരണ്‍ അബ്ബാവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW