Sunday, March 15, 2026 Last Updated 52 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 04 Aug 2025 02.25 PM

അമ്മേ നോക്കൂ എനിക്ക് മൂന്ന് ബെസ്റ്റ് ഫ്രണ്ട്‌സിനെ കിട്ടി; ചിത്രം പങ്കുവെച്ച് ഹന്‍സിക കൃഷ്ണ

hansika-krishna-
photo-www.instagram.com/hansubeeeey/

നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കൃഷ്ണകുമാറും അഹാന കൃഷ്ണയും മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങളും സെലിബ്രിറ്റികളാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മക്കളായ ഇഷാനി, ദിയ, ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. വീട്ടിലെ കളിയും ചിരിയും വിശേഷങ്ങളും യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകരിലെത്തിക്കുന്ന കുടുംബത്തിന് ധാരാളം ആരാധകരുണ്ട്.

മക്കളിൽ നാലാമത്തെയാളായ ഹൻസിക കഴിഞ്ഞ ദിവസം പങ്കുവച്ച് ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നാൽവർ സംഘത്തിൻ്റെ കുട്ടിക്കാല ചിത്രമാണ് ഹൻസു തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അമ്മേ നോക്കൂ...!!! എനിക്ക് 3 ബെസ്റ്റ് ഫ്രണ്ട്സിനെ കിട്ടി... നന്ദി അമ്മേ... അച്ഛാ’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു.

ഏറ നാൾ ഇതായിരുന്ന തൻ്റെ ഫോൺ വാൾപേപ്പർ എന്ന് അമ്മ സിന്ധു കൃഷ്ണ ചിത്രത്തിന് കമൻ്റ് ചെയ്തിട്ടുണ്ട്. ഫ്രണ്ട്ഷിപ്പും സിസ്റ്റർഹഡും ഒരു ഫ്രെയിമിൽ വന്നാൽ ഇങ്ങനെയിരിക്കും എന്നാണ് ആരാധകർ കമൻ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Monday 04 Aug 2025 02.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW