-->
ദേശീയ പുരസ്‌കാരത്തിന്റെ തിളകത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. അറ്റ്‌ലി സംവിധാനം ചെയ്ത ' ജവാന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം നടനെ തേടിയെത്തിയത്. ഷാരൂഖ് ഖാന് അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടിയ ശശി തരൂര്‍ വളരെ ലളിതമായ വാക്കുകള്‍ കൊണ്ടാണ് ഷാരൂഖ് ഖാനെ പ്രശംസിച്ചത്. ''ഒരു ദേശീയ നിധിക്ക് ലഭിച്ച ദേശീയ പുരസ്കാരം! അഭിനന്ദനങ്ങള്‍'' - എന്നാണ് ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്.
A National Treasure wins a National Award! Congratulations @iamsrk ! https://t.co/rzVafQo8Bu— Shashi Tharoor (@ShashiTharoor) August 3, 2025
ശശി തരൂരിന്റെ വാക്കുകള്‍ക്ക് നന്ദി അറിയിച്ച് കിംഗ് ഖാനും എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. താങ്കളുടെ ലളിതമായ പ്രശംസയ്ക്ക് നന്ദിയെന്നാണ് നടന്‍ പോസ്റ്റില്‍ കുറിച്ചത്.
Thank u for the simple praise Mr Tharoor… would not have understood something more magniloquent and sesquipedalian… ha ha https://t.co/GHAhyCYT5S— Shah Rukh Khan (@iamsrk) August 3, 2025
അതേസമയം ' കിംഗ്' ആണ് ഷാരൂഖ് ഖാന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ നടന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, അഭിഷേക് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.