-->
എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനുമായ എം.കെ സാനു മാഷിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. മാഷിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഒട്ടേറെ ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് മഹാ അനുഗ്രഹമായി കരുതുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മോഹന്‍ലാല്‍ കുറിച്ചു.
‘മലയാളത്തിന്റെ ഗുരു, നിരൂപണ സാഹിത്യത്തിലെ കുലപതി, പ്രിയപ്പെട്ട സാനുമാഷ് നമ്മോട് വിടപറഞ്ഞു. അറിവിന്റെ സാഗരമായിരുന്ന മാഷിന്റെ വിയോഗം നമ്മുടെ ഭാഷയ്ക്ക് തന്നെ ഒരു തീരാ നഷ്ടമാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഒട്ടേറെ ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായത് മഹാനുഗ്രഹമായി ഞാന്‍ കരുതുന്നു. വേദനയോടെ,മാഷിന് ആദരാഞ്ജലികള്‍’ മോഹന്‍ലാല്‍ കുറിച്ചു.