Monday, March 16, 2026 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 10.11 AM

' ഡിറ്റക്റ്റീവ് ഉജ്വലനില്‍ ഒരുമിച്ച് അഭിനയിച്ചു, വിശ്വസിക്കാന്‍ പറ്റുന്നില്ല' ; കലാഭവന്‍ നവാസിന്റെ മരണത്തില്‍ വേദന പങ്കുവെച്ച് സീമ ജി. നായര്‍

uploads/news/2025/08/794216/seema1.gif

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ വേദന പങ്കുവെച്ച് കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടി സീമ. ജി നായര്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ' ഡിറ്റക്റ്റീവ് ഉജ്വലനി'ല്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. നവാസിന്റെ വേര്‍പാട് സഹിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു സീമ കുറിച്ചത്.

''കലാഭവന്‍ നവാസ് അന്തരിച്ചു ..ആദരാഞ്ജലികള്‍ ..ലാസ്റ്റ് ഡിക്റ്റക്റ്റീവ് ഉജ്വലനില്‍ ഒരുമിച്ചു അഭിനയിച്ചു ..എത്ര വര്‍ഷമായി പരിചയമുള്ള നവാസ് ..ഉയ്യോ ഓര്‍ക്കാന്‍ പറ്റുന്നില്ല ,സഹിക്കാന്‍ പറ്റുന്നില്ല ,വിശ്വസിക്കാന്‍ പറ്റുന്നില്ല ..എന്റെ ദൈവമേ'' സീമ ജി. നായര്‍ കുറിച്ചു.

51 വയസ്സുകാരനായ നവാസിനെ ഇന്നലെ രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെത്തിയതായിരുന്നു നവാസ്. ഹോട്ടല്‍ ജീവനാക്കാര്‍ വാതില്‍ തുറന്നു അകത്ത് കയറിയപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചലച്ചിത്ര നടന്‍ അബൂബക്കറിന്റെ മകനായ നവാസ് മിമിക്രി വേദിയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ചൈതന്യം ആയിരുന്നു ആദ്യ ചിത്രം.
മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, മൈ ഡിയര്‍ കരടി, ജൂനിയര്‍ മാന്‍ഡ്രേക്ക്, അമ്മ അമ്മായിയമ്മ, വണ്‍മാന്‍ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നവാസ് അഭിനയിച്ചു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.

നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. നഹറിന്‍, റിദ്‌വാന്‍, റിഹാന്‍ എന്നിവരാണ് മക്കള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW