Friday, March 13, 2026 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 09.31 AM

കന്യാസ്ത്രീകള്‍ പുറത്തിറങ്ങുമോയെന്ന് ഇന്നറിയാം ; ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതി വിധി പറയും

uploads/news/2025/08/794187/nuns.jpg

റായ്പുര്‍: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യം ലഭിക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റായ്പൂര്‍ അതിരൂപതയും കുടുംബവും വ്യക്തമാക്കുന്നത്. ഇന്ന് ജാമ്യം കിട്ടുമെന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ. ഇന്ന് 11 മണിയോടെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഇന്ന് ജാമ്യം കിട്ടുമെന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ. അതേസമയം ഏതെങ്കിലും തരത്തില്‍ ജാമ്യം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്നലെ എതിര്‍ത്തിരുന്നെങ്കിലും അത് നടപടിയുടെ ഭാഗം മാത്രമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ കന്യാസ്ത്രീകള്‍ മോചിതരാകും.

കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല. അതേസമയം റെയില്‍വേ സ്‌റ്റേഷനില്‍ തങ്ങളെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ ആദിവാസി പെണ്‍കുട്ടികളുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും ചുണ്ടിക്കാട്ടിയാകും പരാതി നല്‍കുക എന്നാണ് വിവരം. എല്‍ ഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡില്‍ തുടരുകയാണ്.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന് ബജ്രംഗദല്‍ അഭിഭാഷകന്‍ വാദിച്ചു. ബജ്റങ്ദള്‍ ആരോപണത്തിന് എതിരായ തെളിവുകള്‍ കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ ഹാജരാക്കി. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവര്‍ എന്ന് തെളിയിക്കുന്ന രേഖകളും, ക്രിസ്തീയ വിശ്വാസികള്‍ ആണെന്ന രേഖകളും, മാതാപിതാക്കളുടെ മൊഴിയും നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യ കടത്തും കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW