Friday, March 13, 2026 Last Updated 22 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 12.13 PM

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത ജയിലില്‍ തുടരും ; ജാമ്യാപേക്ഷ കുന്ദമംഗലം കോടതി തള്ളി

uploads/news/2026/01/822693/shimjitha-11.gif

കോഴിക്കോട്: ലൈംഗികാരോപണത്തെ തുടര്‍ന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത അറസ്റ്റിലായത്.

ഷിംജിത ഇപ്പോള്‍ റിമാന്‍ഡിലാണ്. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തതാണ് പ്രശ്‌നമെന്നും പറഞ്ഞു. പ്രതി വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിന് വേണ്ടിയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നും പറഞ്ഞു.

മറ്റ് വ്‌ളോഗര്‍മാരും ഇത്തരം പ്രവര്‍ത്തികള്‍ വീണ്ടും ചെയ്യുകയും അതുവഴി കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം ഷിംജിതയുടെ വീഡിയോ അല്ല ദീപക് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന ഷിംജിതയുടെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചതേയില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW