-->
മലയാള സിനിമയില്‍ നിന്ന് 71-ാമത് ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായവരെ അഭിനന്ദിച്ച് മമ്മൂട്ടി. ''ദേശീയ പുരസ്‌കാര വേദിയില്‍ മലയാള സിനിമയുടെ അഭിമാനം ഉയര്‍ത്തിയ വിജയരാഘവന്‍, ഉര്‍വ്വശി, വേണു കുന്നപ്പിള്ളി, ജൂഡ് എന്നിവര്‍ക്കും ഉള്ളൊഴുക്ക്, പൂക്കാലം, 2018 എന്നിവയുടെ മുഴുവന്‍ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍'' , മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഉളെളാഴുക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിയ്ക്കുളള പുരസ്‌കാരം ലഭിച്ചത്. പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിനാണ് വിജയരാഘവന് മികച്ച സഹനടനുളള അവാര്‍ഡ് കിട്ടിയത്. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുന്‍ മുരളിക്ക് മികച്ച എഡിറ്റര്‍ക്കുളള അവാര്‍ഡ് ലഭിച്ചു. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018ന് മികച്ച കലാസംവിധായകനുളള പുരസ്‌കാരം മോഹന്‍ദാസ് സ്വന്തമാക്കി. അനിമലില്‍ റീ റെക്കോര്‍ഡിങ്ങും മിക്‌സിങ്ങും നിര്‍വഹിച്ച എം ആര്‍ രാജകൃഷ്ണന് സ്‌പെഷ്യല്‍ മെന്‍ഷന്‍ ലഭിച്ചു.
ജവാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷാരൂഖ് ഖാനും 12ത് ഫെയില്‍ എന്ന സിനിമയിലെ പ്രകടനത്തിന് വിക്രാന്ത് മാസിയും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. മിസിസ് ചാറ്റര്‍ജി vs നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ഉളെളാഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.