Friday, March 13, 2026 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 02.54 PM

സ്വർണ വില വീണ്ടും താഴേക്ക്; ഇന്നത്തെ സ്വര്‍ണവില അറിയാം

uploads/news/2025/08/794130/00.gif
photo; representative image

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസംകൊണ്ട് 480 രൂപ പവന് കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്.

വിപണിയിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9150 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7510 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5850 ആണ്.

ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്. പകരച്ചുങ്കവിഷയത്തില്‍ വിപണിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ഡോളര്‍ പിടിച്ചുനില്‍ക്കുന്നതാണ് വിലയില്‍ ഇടിവുണ്ടാക്കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW