-->
റാപ്പര്‍ വേടനെതിരെ കഴിഞ്ഞ ദിവസമാണ് കോട്ടയം സ്വദേശിനിയായ യുവഡോക്ടര്‍ ബലാത്സംഗ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. വേടന്‍ ആരാധിക്കുന്ന രാവണന്‍ ബലാത്സംഗ വീരനായിരുന്നുവെന്നും രാവണന്റെ ഗുണങ്ങള്‍ അറിഞ്ഞോ അറിയാതെയോ വേടനില്‍ നിലനില്‍ക്കുന്നുണ്ടെന്നും അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഖില്‍ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നമ്മള്‍ ആരെ ആരാധിക്കുന്നുവോ അറിഞ്ഞോ അറിയാതെയോ അവരുടെ സ്വഭാവം നമ്മളിലേക്ക് ആകര്‍ഷിക്കപ്പെടും...പ്രശ്‌നങ്ങളും പ്രതിസന്ധികളും വളരെ കൂളായി കൈകാര്യം ചെയ്യാനും ദ്രോഹിച്ചവരോടും പോലും ശത്രുത ഇല്ലാതെ പക ഇല്ലാതെ എനിക്ക് പെരുമാറാന്‍ കഴിയുന്നത് ഞാന്‍ ആരാധിച്ചത് ധോണിയെയും ഉമ്മന്‍ ചാണ്ടി സാറിനെയും ഒക്കെ ആയത് കൊണ്ടാകാം...
രാമനെ അറിയാത്ത വേടന്‍ രാവണനെ ആരാധിക്കുന്നു... രാവണന്‍ ആരാണെന്ന് അറിഞ്ഞിട്ടാണോ എന്നെനിക്ക് അറിയില്ല രാവണന്റെ ഗുണങ്ങള്‍ അറിഞ്ഞോ അറിയാതെയോ വേടനില്‍ നിലനില്‍ക്കുന്നുണ്ട്...കാരണം ബ്രാഹ്മണന്‍ ആയ രാവണന്‍ വലിയൊരു ബലാല്‍ സംഗ വീരന്‍ ആയിരുന്നു.. നിരവധി സ്ത്രീകളെ ക്രൂരമായി ഉപയോഗിച്ച രാവണന്‍ മറ്റൊരാളുടെ ഭാര്യ ആയ സീതയെ പോലും കാമിച്ചു..രാവണന്റെ ആരാധകന്‍ ആയ വേടനും സമാന സ്വഭാവം പുലര്‍ത്തുന്നു.. ഒന്നിലധികം സ്ത്രീകള്‍ ഇതിന് മുന്‍പ് പരാതി പറഞ്ഞു വേടനെതിരെ ഒരു യുവ ഡോക്ടര്‍ നല്‍കിയ പരാതി ഗൗരവം ഉള്ളതാണ്.. ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാം എന്ന ഉറപ്പ് കൊടുത്തു ഒരു പെണ്‍കുട്ടിയെ വീണ്ടും വീണ്ടും ക്രൂരമായി ഉപദ്രവിക്കുന്നു.. തന്റെ കാര്യങ്ങള്‍ക്കായി അവളുടെ കൈയില്‍ നിന്നും പണം വാങ്ങുന്നു..പിന്നീട് നിഷ്‌കരുണം തള്ളി കളയുന്നു.. പെണ്‍കുട്ടി മാനസികമായി തകര്‍ന്നു സൈക്കാട്രിക് ട്രീറ്റ് മെന്റില്‍ ആവുന്നു..വേടന്‍ പുതിയ കാമുകിയെ കണ്ടെത്തുന്നു അവള്‍ക്ക് വേണ്ടി പാട്ടെഴുതുന്നു.. നവ അയ്യങ്കാളി ചമഞ്ഞു സമൂഹത്തില്‍ വിലസുന്നു..തകര്‍ന്ന് പോയ ഒരു പെണ്‍കുട്ടിക്ക് പരാതി കൊടുക്കാന്‍ അവകാശം ഇല്ലെന്നാണോ ഇടത് കപട പ്രൊഫസര്‍ ജീവികള്‍ പറയുന്നത്..
മുന്‍പ് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞപ്പോള്‍ വേടന്‍ മാപ്പ് പറഞ്ഞൂ മുങ്ങി.. പീഡിപ്പിച്ചാല്‍ മാപ്പ് പറഞ്ഞാല്‍ മതിയെന്ന രീതിയില്‍ സ്ത്രീ സംരക്ഷണ അപ്പോത്സല പാര്‍വതി തിരുവോത് അന്നൊരു ലൈക്ക് കൊടുത്തു പിന്തുണ നല്‍കി.. അതെ സമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അവസരം കിട്ടാന്‍ കിടന്ന് കൊടുത്ത കുറച്ചു പേര് പീഡനം എന്ന പേരില്‍ വന്നപ്പോള്‍ ആഘോഷിച്ച അരുണ്‍ കുമാര്‍ എന്തിനു പള്‍സര്‍ സുനി എന്ന ക്രിമിനല്‍ നല്‍കിയ ഒറ്റ മൊഴിയുടെ പേരില്‍ ദിലീപ് എന്ന നടനെ ക്രൂരമായി വേട്ട ആടിയ അരുണ്‍ കുമാര്‍ രാവിലെ പറയുന്നു ആരെയും അനാവശ്യമായി വേട്ടയാടാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന്..എന്റെ അരുണ്‍ കുമാര്‍ സാആആആആറേ....
ക്രിമിനല്‍ കേസില്‍ ഒരാളുടെ ഹിസ്റ്ററി നോക്കുക പതിവാണ്.. നാളിത് വരെ ഒരു സ്ത്രീ പോലും മോശം പറയാത്ത ദിലീപ് പീഡന വീരനും ക്രൂരമായ ലൈംഗിക വൈകൃതം ഉള്ളവന്‍ എന്ന് പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി മുന്‍പ് പറഞ്ഞ നിലവില്‍ റപ്യൂട്ടഡ് ആയ ഒരു തൊഴില്‍ ചെയ്യുന്ന സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ഉള്ള ഒരു പെണ്‍കുട്ടിയുടെ മൊഴി സാറിന് വിശ്വാസമില്ല.. സാര്‍ പറയുന്നത് ഇത് പഴയ ആരോപണം ആണെന്നാണ്.. ഇത് പഴയതല്ല അരുണ്‍ സാറേ.. പരാതി കൊടുത്ത പെണ്‍കുട്ടിയെ ഭീഷണി പെടുത്തുന്ന രീതിയില്‍ ഉള്ള മാധ്യമ വേശ്യ പണി ആയി മാറരുത് അരുണ്‍ കുമാറിന്റെ തൊഴില്‍..സത്യം അന്വോഷിക്കണം അത് സമൂഹത്തോട് പറയണം..ജാതിയോ മതമോ വര്‍ണ്ണമോ അല്ല കൈയിലിരുപ്പിനെയാണ് എതിര്‍ക്കുന്നത്..
അതേസമയം ബലാത്സംഗകേസില്‍ റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ ഉച്ചയ്ക്കു ശേഷം പരിഗണിക്കും.