Monday, March 16, 2026 Last Updated 36 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 01.12 PM

' ഇതൊരു ബഹുമതിയായി കരുതുന്നു' ; രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം കിട്ടിയ സന്തോഷം പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി

invited, day
photo-www.facebook.com/tharun.moorthy

ഓപ്പറേഷന്‍ ജാവ, സൗദി വെളളക്ക, തുടരും എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇപ്പോള്‍ തന്നെ തേടിയെത്തിയ പുതിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം റിസപ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തരുണിനെ ക്ഷണിച്ചിരിക്കുകയാണ് രാഷ്ട്രപതി. രാഷ്ട്രപതി ഭവനില്‍ നിന്നും വന്ന കത്തിന്റെ ചിത്രം പങ്കുവെച്ചാണ് തരുണ്‍ മൂര്‍ത്തിയുടെ പോസ്റ്റ്.

'നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന 'അറ്റ്-ഹോം റിസപ്ഷനിലേക്ക്' പ്രസിഡന്റ് ദ്രൗപതി മുര്‍മു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു'', തരുണ്‍ മൂര്‍ത്തി കുറിച്ചു.

തരുണ്‍ മൂര്‍ത്തിയുഖട പോസ്റ്റിനു താഴെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. ' അപ്പോ നാഷണല്‍ അവാര്‍ഡ് ഉറപ്പിക്കാലോ' , ബെന്‍സല്ല, തരുണ്‍ മൂര്‍ത്തി നിങ്ങളാണ് ശരിക്കും ഹീറോ' , ' ഒറ്റ ലാലേട്ടന്‍ സിനിമ കൊണ്ട് ഒരു മനുഷ്യന്റെ ജീവിതം തന്നെ മാറി' എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

അതേസമയം മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ടോര്‍പിഡോ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ്, നസ്ലിന്‍, ഗണപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മാണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW