-->
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് നടന്‍ അനൂപ് ചന്ദ്രനെതിരെ യുവനടി അന്‍സിബ ഹസന്‍ മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കി. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും വാട്‌സ് ആപ് ഗ്രൂപ്പിലടക്കം ബാബുരാജിന്റെ സില്‍ബന്തി എന്നതരത്തില്‍ പ്രചാരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
അന്‍സിബയും ബാബുരാജും ' അമ്മ'യുടെ അക്കൗണ്ടിലെ പണം തട്ടാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അനൂപ് ചന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, ആരെയും അധിക്ഷേപിക്കുന്നത് തന്റെ സംസ്‌കാരം അല്ലെന്നും സില്‍ബന്തി എന്നതുകൊണ്ട് സുഹൃത്ത് എന്താണ് ഉദ്ദേശിച്ചതെന്നും അനൂപ് പ്രതികരിച്ചു.
അതേസമയം മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമര്‍പ്പിച്ചത്. ഇതില്‍ 12 പേരും പത്രിക പിന്‍വലിച്ചതോടെ അന്‍സിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഓഗസ്റ്റ് 15നാണ് അമ്മ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശ്വേത മേനോനും നടന്‍ ദേവനുമാണ്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.