-->
നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
പേളിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എടത്തല അല്‍ അമീന്‍ കോളേജില്‍ ഒരു പരിപാടിയ്ക്ക് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പേളി. പ്രാര്‍ത്ഥനയ്ക്കിടെ വേദിയില്‍ തന്റെ അരികില്‍ നില്‍ക്കുന്ന പയ്യനോട് കൈകൂപ്പി നില്‍ക്കാന്‍ പേളി ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ കാണാനാവുക. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ' ചെക്കന്‍: ഏത് നേരത്താവോ സ്റ്റേജില്‍ കേറാന്‍ തോന്നിയത്' , ' ദൈവമേ ഈ പ്രാര്‍ത്ഥന ഒന്ന് തീര്‍ന്നെങ്കില്‍' എന്നിങ്ങനെ പോവുന്നു കമന്റുകള്‍.