Thursday, March 12, 2026 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 05.58 PM

മൂവാറ്റുപുഴയില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചു; യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

uploads/news/2025/07/793953/accident-images.gif
photo; representative image

ഇടുക്കി: മൂവാറ്റുപുഴയിൽ വെള്ളൂർകുന്നത്ത് ടോറസ് ലോറി അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെള്ളൂർകുന്നം മാരിയിൽ ജയനാണ്(67) മരിച്ചത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. കച്ചേരിത്താഴം ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറും, ടോറസ് ലോറിയും അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്കൂട്ടറിൽ ടോറസ് ലോറി തട്ടുന്നതും സ്കൂട്ടർ യാത്രക്കാരൻ റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. മൂവാറ്റുപുഴ പോലീസും ഫയർഫോഴ്സും ചേർന്ന് അപകട സ്ഥലത്തെത്തി. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW