-->
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെ നാടന്‍ സുന്ദരിയായി പ്രേക്ഷകമനസ്സില്‍ കുടിയേറിയ താരമാണ് സംവൃത സുനില്‍. പിന്നീടിങ്ങോട്ട് കുറഞ്ഞ കാലയളവില്‍ മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ സംവൃതയിലൂടെ പ്രേക്ഷകര്‍ കണ്ടു. അന്‍പതോളം സിനിമകളിലഭിനയിച്ച താരം കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിവാഹിതയായി വിദേശത്തേക്ക് ചേക്കേറിയത്. ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം യുഎസ്സിലാണ് താരമിപ്പോള്‍.
ഇടയ്ക്ക് രണ്ട് മൂന്നു സിനിമകളില്‍ അഭിനയിച്ചെങ്കിലും കുടുംബിനിയെന്ന ലൈഫ് ആസ്വദിക്കുകയാണ് താരം. നാട്ടിലെത്തുമ്പോള്‍ ഇവിടുത്തെ വിശേഷങ്ങളും യാത്രകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗോള്‍ഡന്‍ സാരിയില്‍ ഒരു അപ്സരസ്സിനെപ്പോലെ തിളങ്ങുകയാണ് സംവൃത ചിത്രങ്ങളില്‍. ചുണ്ടിലെ നാണം കലര്‍ന്ന ചിരിയും തലമുടിയിലെ മുല്ലപ്പൂവും താരത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. സ്വർണ്ണ സാരിയും ക്ലാസിക് കറുത്ത ബ്ലൗസുമാണ് ഔട്ട്ഫിറ്റിന് പാരമ്പര്യത്തനിമ നല്‍കുന്നത്. ‘‘ഈ വർഷം ഓണം അൽപ്പം നേരത്തെയായിരിക്കാം... പക്ഷേ നമ്മൾ ഇതിനകം ഉത്സവത്തിന്റെ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സ്റ്റൈലിസ്റ്റ് ശ്വേത കുഞ്ചന്‍ സംവൃതയെ ടാഗ് ചെയ്ത് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.