Saturday, March 14, 2026 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 11.13 AM

കന്യാസ്ത്രീകളുടെ അറസ്റ്റ് ; സഭകളുടെ നേതാക്കന്മാരുമായി കൂടിക്കാഴ്ചയ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം

uploads/news/2025/07/793894/BJP-flag.gif

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്‌റ്റോടെ കലഹിച്ച് നില്‍ക്കുന്ന കേരളത്തിലെ ക്രൈസ്തവസഭാ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ബിജെപി സംസ്ഥാനനേതൃത്വം ഒരുങ്ങുന്നതായി സൂചന. കന്യാസ്ത്രീ വിഷയത്തില്‍ സഭാ നേതൃത്വത്തെ നേരിട്ട് കാണാനുള്ള നീക്കം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. ഇന്നും നാളെയുമായി വിവിധ സഭകളുടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഷോണ്‍ജോര്‍ജ്ജ് അടക്കമുള്ള പാര്‍ട്ടിയിലെ ക്രൈസ്തവ നേതാക്കളും ഉണ്ടാകുമെന്നാണ് വിവരം.

കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പുറമേ അവരുടെ ജാമ്യത്തിനായി ശ്രമിക്കുമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാനനേതൃത്വം നേരത്തേ രംഗത്ത് വരികയും അനൂപ് ആന്റണി ഉള്‍പ്പെടെയുള്ളവര്‍ അതിന് ശ്രമിക്കുകയും ചെയ്‌തെങ്കിലും ലക്ഷ്യം നേടിയിട്ടില്ല. വിചാരണകോടതിക്ക് പുറമേ സെക്കന്റ്ക്ലാസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ ആറാം ദിവസവും കന്യാസ്ത്രീകള്‍ ജയിലില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം ക്രൈസ്തവ സഭകള്‍ കടുത്ത നിലപാട് എടുത്തിരുന്നു.

നേരത്തേ കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും മനുഷ്യക്കടത്ത് നടത്തിയിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം നിലപാട് എടുത്ത് സഭാ നേതൃത്വങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ കുറയുന്നതായി ബിജെപി വിലയിരുത്തുന്നുണ്ട്. അതിനിടയില്‍ ബിജെപിയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാനുള്ള നീക്കത്തിലാണ് ക്രൈസ്തവ സഭകള്‍. ഞായറാഴ്ച പള്ളികളില്‍ ഇടയ ലേഖനം വായിക്കാനുള്ള സാഹചര്യവുമുണ്ട്.

വിഷയത്തില്‍ പ്രധാനപ്പെട്ട എല്ലാ സഭകളും പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്നലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ ക്രൈസ്തവസഭകള്‍ ലത്തീന്‍, മലങ്കര, സീറോ നേതാക്കളുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ഞായറാഴ്ച വിശ്വാസികള്‍ പള്ളികളില്‍ എത്തുമ്പോള്‍ ബിജെപിയ്ക്ക് എതിരായ പ്രതിഷേധത്തിനും തീരുമാനം എടുത്തിട്ടുണ്ട്. ആദ്യം കന്യാസ്ത്രീകള്‍ പുറത്തിറങ്ങട്ടെ അതിന് ബിജെപി സഹായിക്കട്ടെ എന്നിട്ട് മതി ബാക്കി കാര്യങ്ങളെന്ന പരസ്യനിലപാടാണ് കഴിഞ്ഞദിവസം ക്രൈസ്തവ സഭകള്‍ എടുത്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW