-->
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. പവന് 480 രൂപ ഇന്ന് വർദ്ധിച്ചു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73680 രൂപയാണ്.
കഴിഞ്ഞ ആറ് ദിവസംകൊണ്ട് 1800 രൂപയാണ്കുറഞ്ഞത്. വെള്ളിയാഴ്ച 60 രൂപ കുറഞ്ഞതോടെ പവന്റെ വില 74,000 ത്തിനും താഴെയെത്തി. ഇന്ന് വില കൂടിയെങ്കിലും സ്വർണവില 74000 ത്തിന് താഴെ തന്നെയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7555 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 5855 രൂപയാണ്. 9 കാരറ്റ് സ്വർണത്തിന്റെ വില 3795 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.