Friday, March 13, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jul 2025 12.14 PM

"ഇനി അഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന നിലയില്‍ ട്രോള്‍ ചെയ്യുന്നത് ശരിയല്ല; എല്ലാവരും ഹൃത്വിക് റോഷൻ ആകണമെന്നില്ല...’; മാധവ് സുരേഷിനെതിരായ ട്രോളുകളില്‍ ലെന

സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ് അടുത്തിടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ മാധവിന് ഒരുപാട് ട്രോളുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ ആ ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് ലെന.
Lena, madhav suresh, suresh gopi
Lena on Madhav Suresh (Image Source: Instagram)

ആക്ഷന്‍ ഹീറോയായും റൊമാന്റിക് ഹീറോറായും കുടുംബനാഥൻ കഥാപാത്രമായുമൊക്കെ പ്രേക്ഷകഹൃദയം നേടിയ സൂപ്പര്‍സ്റ്റാറാണ് സുരേഷ്ഗോപി. താരത്തിന്റെ മൂത്ത മകൻ ഗോകുൽ സുരേഷ് മുൻപ് തന്നെ വെള്ളിത്തിരയിലെത്തി കൈയടി നേടിയതാണ്.
അതിനു പിന്നാലെ മാധവ് സുരേഷും വെള്ളിത്തിരയിൽ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. താരപുത്രൻ ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രം കുമ്മാട്ടിക്കളിയാണ്. അതിനു ശേഷം അച്ഛനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി നായകനായ ജെ എസ് കെ യിലും മാധവ് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ രണ്ടിലും മാധവിണ് വേണ്ടത്ര പ്രേക്ഷക പിന്തുണ കിട്ടിയിരുന്നില്ല.
കുമ്മാട്ടിക്കളിയിലെ മാധവിന്റെ ചില രംഗങ്ങള്‍ സോഷ്യൽ മീഡിയയിൽ ട്രോളുകള്‍ ഏറ്റുവാങ്ങുന്നുമുണ്ട്. ഈ സിനിമയിൽ നടി ലെനയും പ്രധാന വേഷം ചെയ്തിരുന്നു.
ഇപ്പോഴിതാ മാധവ് സുരേഷിനെതിരായ ട്രോളുകളില്‍ പ്രതികരിച്ചിരിക്കുകയാണ് ലെന. ആദ്യ സിനിമയിൽ തന്നെ ഇത്രയും ട്രോൾ ചെയ്യരുതെന്നുംഇനി അഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന നിലയില്‍ ട്രോള്‍ ചെയ്യുന്നത് ശരിയല്ലെന്നുമാണ് ലെന പറയുന്നത്.
"മാധവിന്റെ ആദ്യ സിനിമയാണ് കുമ്മാട്ടിക്കളി. ഒരാളെ ആദ്യ സിനിമയില്‍ തന്നെ ട്രോള്‍ ചെയ്ത് നശിപ്പിക്കരുത്. ഇനി അഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന നിലയില്‍ ട്രോള്‍ ചെയ്യുന്നത് ശരിയല്ല. അവൻ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
സിനിമയെക്കുറിച്ച്‌ പഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് മാധവ്. കുറച്ചുകൂടി ബോള്‍ഡ്‌നെസ് വന്നിട്ടായിരിക്കും മാധവ് തിരിച്ചുവരിക. മാധവിന് താത്‌പര്യം ഉണ്ടെങ്കില്‍ അവൻ ഇനിയും അവന്റെ സ്‌കില്‍സ് പോളിഷ് ചെയ്തുവരും. ആദ്യ സിനിമയില്‍ തന്നെ എല്ലാവരും ഹൃത്വിക് റോഷൻ ആകണമെന്നില്ല..." ലെന പറഞ്ഞു.
തമിഴ് സംവിധായകനായ വിൻസന്റ് സെൽവ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം കൂടിയാണ് മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച കുമ്മാട്ടിക്കളി.


വിവാദങ്ങള്‍ക്ക് കാരണമായ ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള (ജെഎസ്‌കെ) എന്ന ചിത്രത്തിലും മാധവ് സുരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജെഎസ്‌കെ ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജൂലായ് 17നാണ് തിയേറ്ററുകളിലെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW