-->
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ വിജയിയായിരുന്നു സംവിധായകൻ അഖിൽ മാരാർ. അഖിലും ഭാര്യ രാജലക്ഷ്മിയും മക്കളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കും ഏറെ സുപരിചിതരാണ്.
ഇപ്പോഴിതാ, വീടിനകത്തു നിന്നുള്ള രസകരമായ ചില നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് അഖിൽ. സിഗരറ്റ് വലിച്ചതിനു അഖിലിനെ ശകാരിക്കുകയും തല്ലുകയും ചെയ്യുന്ന ലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാനാവുക.
‘ഒരു സിഗററ്റ് കുറെ നാളിന് ശേഷം വലിച്ച ഒരു മെയിൽ ഷോവനിസ്റ്റിന്റെ അവസ്ഥ. ബിഗ് ബോസ് ഹൗസിനെക്കാൾ മനോഹരമായ എന്റെ കുടുംബം.
വീടിനുള്ളിൽ ഞാൻ വെറും എലി... ലക്ഷ്മി സിങ്കം,’ എന്ന അടിക്കുറിപ്പോടെയാണ് അഖിൽ സിസി ടിവി ഫൂട്ടേജ് പങ്കുവച്ചിരിക്കുന്നത്.
കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ അഖിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലെത്തിയത്. 2021ല്‍ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയതും അഖിലായിരുന്നു. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.