Saturday, March 14, 2026 Last Updated 30 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.59 AM

എന്‍ഡിഎയില്‍ ട്വന്റി-ട്വന്റിയ്‌ക്കൊപ്പം മത്സരിക്കാന്‍ അഖില്‍ മാരാര്‍ ; നേമം നല്‍കിയിട്ടു പോലും ശ്രീജിത്തിന് വേണ്ട

uploads/news/2026/02/826189/akhil-marar.jpg

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംവിധായകനും സോഷ്യല്‍മീഡിയാ താരവുമായ അഖില്‍ മാരാര്‍. എന്‍ഡിഎയ്‌ക്കൊപ്പം ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയായി കൊട്ടാരക്കരയില്‍ മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ട്വന്റി-ട്വന്റി നേതാവ് സാബു എം ജേക്കബുമായി ചര്‍ച്ചനടന്നതായും രണ്ട് ദിവസത്തിനകം അഖില്‍ മാരാര്‍ ട്വന്റി -ട്വന്റിയുടെ ഭാഗമായേക്കുമെന്നുമാണ് സൂചന.

ഇന്ന് വൈകിട്ട് കിറ്റക്‌സിന്റെ ഓഫീസില്‍ വെച്ച് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ട്വന്റി-ട്വന്റി ചെയര്‍മാന്‍ സാബു എം ജേക്കബിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം നടത്തും. സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിനേതൃത്വം ശ്രീജിത്ത് പണിക്കര്‍, അഖില്‍ മാരാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായിട്ടാണ് സൂചന. ഇതില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് ശ്രീജിത് പണിക്കര്‍ എടുത്തു. അതേസമയം ട്വന്റിട്വന്റിയ്‌ക്കൊപ്പം മത്സരിക്കാനാണ് അഖില്‍ മാരാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് അഖില്‍മാരാരെ ട്വന്റി-20 സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ പരിഗണിച്ചത്. നേരത്തേ യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂല നിലപാട് എടുത്തിരുന്നയാളാണ് അഖില്‍ മാരാര്‍.

എ ക്ലാസ് മണ്ഡലങ്ങളില്‍ ഇഷ്ടമുള്ളിടത്ത് മത്സരിക്കാനാണ് ശ്രീജിത്ത് പണിക്കര്‍ക്ക് മുമ്പില്‍ ബിജെപി വെച്ച ഓഫര്‍. മെന്ന് ശ്രീജിത്ത് പണിക്കരെ നേത്യത്വം ഓഫര്‍ വെച്ചെങ്കിലും എന്നാല്‍ ശ്രീജിത് പണിക്കര്‍ തയ്യാറല്ലെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന നേമം നിയമസഭാ മണ്ഡലവും ശ്രീജിത്ത് നല്‍കാമെന്ന് നേതാക്കള്‍ മുന്നോട്ട് വെച്ചിരുന്നു. ബിജെപി സംസ്ഥാനത്തെ വിജയസാധ്യത കണക്കിലെടുത്ത് നടത്തിയ സര്‍വേയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത് അഖില്‍ മാരാറിന്റെയും ശ്രീജിത്ത് പണിക്കാരുടെയും പേരുകളായിരുന്നു. ഇവര്‍ മത്സരിച്ചാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്.

ശ്രീജിത്ത് പണിക്കരുമായി ബിജെപിയിലെ മുന്‍ നിര നേതാക്കള്‍ ചര്‍ച്ചനടത്തിയിരുന്നു. വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള 31 എ ക്ലാസ് മണ്ഡലങ്ങളില്‍ ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്നാണ് ശ്രീജിത്ത് പണിക്കര്‍ക്ക് ബിജെപി നല്‍കിയ ഓഫര്‍. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് ശ്രീജിത്ത് പണിക്കര്‍ സംസ്ഥാന നേതാക്കളോട് നിലപാട് വ്യക്തമാക്കിയതായാണ് സൂചന.

Ads by Google
Ads by Google
LATEST NEWS
TRENDING NOW