Monday, March 16, 2026 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 02.01 PM

' ആ അവസരത്തില്‍ മോശമായി പെരുമാറി, ചെയ്ത് പോയതില്‍ സങ്കടമുണ്ട്' ; വിവാദ അഭിമുഖത്തില്‍ ക്ഷമാപണവുമായി അവതാരക

anchor, interview
photo-www.instagram.com/nainisha_naini/

വ്‌ളോഗര്‍ തൊപ്പിയുടെ ഗ്യാങിലുളള മമ്മുവിന്റെ ഇന്റര്‍വ്യു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 16 വയസുളളപ്പോള്‍ കുളിസീന്‍ കാണുമായിരുന്നെന്നും ചെയ്യാത്ത വൃത്തിക്കേടുകള്‍ ഒന്നും ഇല്ലായിരുന്നു എന്നുമാണ് മമ്മു ആ അഭിമുഖത്തില്‍ പറയുന്നത്.

തുടര്‍ന്ന് ഇയാള്‍ക്കും അത്തരം ചോദ്യങ്ങള്‍ ചോദിച്ച അവതാരകയ്‌ക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അവതാരക നൈനിഷ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്ഷമാപണം നടത്തിയത്.

നൈനിഷയുടെ വാക്കുകള്‍:

ഞാനൊരു ക്ഷമ ചോദിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് അഭിമുഖങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഉണ്ടാകുന്നത്.ആ അവസരത്തെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. താനും ഒരു സ്ത്രീയാണെന്നും ചെയ്ത് പോയതില്‍ സങ്കടമുണ്ട്, ആ അവസരത്തില്‍ മോശമായി പെരുമാറി. പറ്റിപ്പോയ തെറ്റിന് ഏവരോടും മാപ്പ് ചോദിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW