Friday, March 13, 2026 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jul 2025 03.41 PM

എ​യ​ർ ഇ​ന്ത്യ കു​വൈ​ത്ത് -​ ഗോ​വ സെക്ടറിലെ സർവീസ് അവസാനിപ്പിക്കുന്നു

air india
photo; representative

കു​വൈ​ത്ത് സിറ്റി: കു​വൈ​ത്ത് -​ ഗോ​വ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എ​യ​ർ ഇ​ന്ത്യ. മെയ് മാസത്തിൽ ആരംഭിച്ച സർവീസ് ആണ് ഈ മാസം 31 ന് അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ഈ റൂട്ടിൽ യാത്ര ചെയ്തു വരുന്ന പ്രവാസികൾക്ക് തീരുമാനം തിരിച്ചടിയാകും. ഗോവയിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് കു​വൈ​ത്തിൽ ജോലി ചെയ്ത് വരുന്നത്. അവർ ഇനി മുതൽ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.

നേരിട്ടുള്ള സർവീസ്,ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കു​വൈ​ത്ത് -​ ഗോ​വ സെക്ടറിൽ യാത്ര ചെയ്യുന്നവർ എയർ ഇന്ത്യ എക്സ്പ്രസ്സ് തെരഞ്ഞെടുക്കാൻ കാരണം. എയർ ഇന്ത്യ യാത്ര അവസാനിപ്പിക്കുന്നതോടെ പ്രവാസികൾ കൂടുതൽ പണം മുടക്കി മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വരും. നേരിട്ടുള്ള സർവീസ് കുറവായതിനാൽ മുംബൈ,ദോഹ,ദുബൈ എന്നീ എയർ പോർട്ടുകളിൽ മണിക്കൂറുകളോളം കാത്ത് കിടക്കേണ്ടിയും വരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW