Friday, March 13, 2026 Last Updated 48 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.23 AM

അപകടത്തെ മുഖാമുഖം കണ്ടു ; 160 പേരുമായി പറന്ന എയര്‍ഇന്ത്യ വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ ലാന്റിംഗ്

uploads/news/2025/12/816645/air-india-accident.jpg

കൊച്ചി: 160 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരി അടിയന്തിരമായി ലാന്റിംഗ് നടത്തി. ഒഴിവായി പോയത് വലിയൊരു അപകടം. തലനാരിഴയ്ക്ക് ആപത്ത് വഴിമാറി. ഇന്ന് രാവിലെ ഇറങ്ങേണ്ട വിമാനമാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇവിടെ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ ഇപ്പോള്‍ റോഡ് മാര്‍ഗ്ഗം കോഴിക്കോട് എത്തിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ്.

ഇന്ന് രാവിലെ ജിദ്ദയില്‍ നിന്നും കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. ടയറിന് സംഭവിച്ച തകരാറും വിമാനത്തിന്റെ സാങ്കേതികപ്രശ്‌നമാണ് അടിയന്തിര ലാന്റിംഗ് നടത്തിയതെന്നാണ് വിവരം. ലാന്റിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിയെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കി. ലാന്റിംഗ് ഗീയറിനും ടയറുകള്‍ക്കും കേടുപാടുകള്‍ പറ്റിയതായിട്ടാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എയര്‍ ഇന്ത്യാ എന്നാണ് വിവരം. വിമാനത്തിന് മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നറിയേണ്ട സാഹചര്യമുണ്ട്. അസൗകര്യം നേരിട്ട യാത്രക്കാരെ കൊച്ചിയില്‍ നിന്നും മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിക്കാനായിരുന്നു വിമാനക്കമ്പനി ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് മറ്റ് ചില പ്രശ്‌നങ്ങള്‍ കുടി പരിഗണിച്ച് ബസില്‍ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനം മാറ്റുകയായിരുന്നു.

Ads by Google
Thursday 18 Dec 2025 11.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW