-->
മോഹന്‍ലാലിനൊപ്പം ചെലവിടുന്ന ഓരോ നിമിഷവും ആരാധകര്‍ക്ക് മാത്രമല്ല സഹതാരങ്ങള്‍ക്കും പ്രിയമേറിയതാണ്. അമ്മ അസോസിയേഷന്റെ ജനറല്‍ ബോഡി മീറ്റിംഗിന്റെ സമയത്തും പൊതുചടങ്ങുകളിലും മറ്റും മോഹന്‍ലാലിനൊപ്പം വേദി പങ്കിടാറുള്ള സഹതാരങ്ങള്‍ അവയൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ ഒപ്പമഭിനയിക്കുക എന്നത് വലിയൊരു അനുഗ്രഹമായി കരുതുന്ന താരങ്ങളും കുറവല്ല. റിയല്‍ ലൈഫിലും മോഹന്‍ലാലിനൊപ്പം പങ്കിടുന്ന ചില ക്യൂട്ട് നിമിഷങ്ങള്‍ പലരും തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷമായി കരുതാറുണ്ട്.
ഇപ്പോഴിതാ മലയാളസിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രിയങ്കരനായി മാറിയ കൈലാഷ് മോഹന്‍ലാലിനൊപ്പം പങ്കിട്ട ചില ക്യൂട്ട് മൊമന്റുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്. അമ്മയുടെ മീറ്റിംഗിനിടെയായിരുന്നു സംഭവം. ഒരു ഡൈനിംഗ് ടേബിളിന്റെ അപ്പുറവും ഇപ്പുറവും ഭക്ഷണം കഴിക്കാനിരിക്കുന്ന കൈലാഷിനെയും മോഹന്‍ലാലിനെയും മറ്റുള്ള താരങ്ങളെയുമാണ് വീഡിയോയില്‍ കാണുന്നത്. മോഹന്‍ലാല്‍ എന്തോ പറയുന്നത് കേട്ട് കൈലാഷ് മോഹന്‍ലാലിന്റെ മുന്നിലിരിക്കുന്ന പ്ലേറ്റ് മാറ്റുന്നത് കാണാം.
പിന്നീടുള്ള ദൃശ്യങ്ങളില്‍ കൈലാഷ് കഴിക്കാനിരിക്കുന്നതും മോഹന്‍ലാല്‍ പിറകിലൂടെ ചെന്ന് കൈലാഷിന്റെ തോളത്ത് കൈ വച്ച് എന്തോ പറയുന്നതും കാണാം. അതു പറഞ്ഞ ശേഷം മോഹന്‍ലാല്‍ ഒരു കള്ളച്ചിരി ചിരിക്കുന്നതും അതു കേട്ട് കൈലാഷും ഒപ്പം ചിരിക്കുന്നതുമുണ്ട് ദൃശ്യങ്ങളില്‍. ‘‘കുറച്ച് കഴിച്ചാ മതി, ദ എല്‍ ടൈം....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കൈലാഷ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
വീഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ രസകരമായ കമന്റുകളും അതിന്റെ താഴെ വരുന്നുണ്ട്. ‘നിങ്ങളുടെ ഒരു ഭാഗ്യം..ഷോൾഡറിലുള്ള തട്ട് ഉണ്ടല്ലോ അതിൽ എല്ലാം ഉണ്ട്, ലെ ലാലേട്ടൻ : നിന്നെ ഞാൻ നോക്കിവെച്ചിട്ടുണ്ട്,നമ്മളെ ലാലേട്ടനെ ഫുഡ് കഴിക്കാൻ സമ്മതിക്കില്ലേ നിന്നെ കിട്ടിയാൽ ഇടിച്ചു പഞ്ഞിക് ഇടും, എന്തോ എല്ലാര്‍ക്കും ഇഷ്ടമാണ് ലാലേട്ടനെ...’ എന്നതടക്കമാണ് കമന്റുകള്‍.