Sunday, March 15, 2026 Last Updated 42 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 04.03 PM

നടന്‍ കമല്‍ ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

kamal haasan

നടന്‍ കമല്‍ ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണില്‍ ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. ജൂണ്‍ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വി.സി.കെ നേതാവ് തിരുമാവളവന്‍, എംഡിഎംകെ നേതാവ് വൈകോ, തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമല്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. എതിരില്ലാതെ കമല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമലിന് പുറമെ മറ്റ് 5 പേര്‍ കൂടി കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുളള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

പാര്‍ലമെന്റിലേക്കുളള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന്് കമല്‍ഹാസന്‍ പറഞ്ഞു. നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയിലേക്കുളള തിരഞ്ഞെടുപ്പ് കമല്‍ഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന്റെ ( മക്കള്‍ നീതി മയ്യം) പിന്തുണയ്ക്ക് പകരമായി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുളള സഖ്യത്തിന്റെ പിന്തുണയോടെയാണ് കമല്‍ഹാസനെ നാമനിര്‍ദ്ദേശം ചെയ്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW