-->
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സമൂഹമാധ്യമങ്ങളിലൂടെ രേണു സുധി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോസും പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാവാറുണ്ട്. എന്നാല്‍ അതൊന്നും ഗൗരവമാക്കാതെ അഭിനയവും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണിപ്പോള്‍ രേണു സുധി.
ഇപ്പോള്‍ ഏറ്റവും പുതിയതായി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ രേണു പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. രേണുവിനൊപ്പം മുമ്പും ആല്‍ബത്തിലും ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ട പ്രതീഷിനൊപ്പമുളള റൊമാന്റിക് ചിത്രങ്ങളാണ് രേണു സുധി പങ്കുവെച്ചിരിക്കുന്നത്. സാരിയാണ് രേണുവിന്റെ വേഷം. സ്‌നേഹത്തോടെ രേണുവിനെ പ്രതീഷ് എടുത്ത് പൊക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പതിവുപോലെ രേണു സുധിയെ വിമര്‍ശിച്ചു കൊണ്ടുളള കമന്റുകള്‍ ചിത്രങ്ങള്‍ക്ക് താഴെ വന്നിട്ടുണ്ട്. ചിത്രങ്ങള്‍ സൂപ്പര്‍ ആയിട്ടുണ്ടെന്ന കമന്റുകളും കാണാം.