Friday, March 13, 2026 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 11.43 AM

ഇവന്‍ ഈ ചെയ്ത കൊലപാതകം ഉത്തര്‍ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കില്‍, അന്നേ, യു പി മോഡല്‍ ശിക്ഷ നല്‍കി പടമായേനേ; സന്തോഷ് പണ്ഡിറ്റ്

santhosh-pandit

ഗോവിന്ദചാമി ജയില്‍ ചടിയ സംഭവത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഒറ്റക്കയ്യന് പുഷ്പം പോലെ ഇറങ്ങിപ്പോകാന്‍ പറ്റുന്നതാണോ നമ്പര്‍ 1 കേരളത്തിലെ ജയിലുകളെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ഗോവിന്ദ ചാമി ജയിൽ ചാടി രക്ഷപ്പെട്ട വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി.(ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജെയിൽ ചാടുന്നത്)
ട്രെയിനിൽ നിന്ന് സൗമ്യ എന്നാ ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്.

ഒറ്റക്കയ്യൻ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ട് എന്ന് ജനം എങ്ങനെ വിശ്വസിക്കും?ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ?

ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടൻ ബിരിയാണി , ചിക്കൻ , മീൻ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാൽ ഇതൊക്കെ സംഭവിക്കാം.. ഇനിയെങ്കിലും ജയിലിൽ നോൺ വെജി കൊടുക്കരുത്..പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താൽ മതി.

(വാൽ കഷ്ണം...ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ, അന്നേ, യു പി മോഡൽ ശിക്ഷ നൽകി പടമായേനേ എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW