Friday, March 13, 2026 Last Updated 32 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 12.01 PM

സ്കൂളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന സിസിടിവി സ്ഥാപിക്കണം; നിർദേശം നൽകി സിബിഎസ്ഇ

in

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ പരിസരത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദമുൾപ്പെടെ റെക്കോർഡ് ചെയ്യുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നിർദേശം നൽകി.

പുതിയ നിർദേശപ്രകാരം ക്ലാസ് മുറികൾ, ഇടനാഴികൾ, ലൈബ്രറികൾ, പടിക്കെട്ടുകൾ എന്നിവയുൾപ്പെടെ ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കണം. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ ബോർഡിന്റെ അറിയിപ്പിൽ പറയുന്നു. 2021 സെപ്റ്റംബറിൽ പുറത്തിറക്കിയ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സി(NCPCR)ന്റെ സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച മാനുവൽ അനുസരിച്ചാണ് ഈ നീക്കം.

Ads by Google
Ads by Google
TRENDING NOW