-->
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്മാരായ ദിലീപും കുഞ്ചാക്കോ ബോബനും.
'' കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യന്‍ അസ്തമിച്ചു. വിപ്ലവ നായകന്, വി എസ്സിന് വിട'' എന്നാണ് ദിലീപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'' നിത്യതയില്‍, ലാല്‍ സലാം സഖാവേ'' എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 3.20 ഓടെയാണ് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ മരിച്ചത്. 101 വയസായിരുന്നു. അച്യുതാനന്ദനോടുളള ആദരസൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.